
ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സംബന്ധിച്ചിടത്തോളം ഒരു മോശം വര്‍ഷമായിരുന്നു 2020. ഒരു സെഞ്ചുറി പോലും താരത്തിന് നേടാന്‍ സാധിച്ചില്ല. 2008ന് ശേഷം ആദ്യമായിട്ടാണ് കോലിക്ക് ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടാകുന്നത്. കൊവിഡ് 19 കാരണം മത്സരങ്ങള്‍ കുറഞ്ഞതും താരത്തിന് വിനയായി. ഒമ്പത് ഏകദിനങ്ങളാണ് കോലി കളിച്ചത്. അതില്‍ ആറും ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. മൂന്നെണ്ണം ന്യൂസിലന്‍ഡിനെതിരേയും. ഇത്രയും ഏകദിനങ്ങളില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ചുറികളാണ് കോലി നേടിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. വെള്ളിയാഴ്ച്ച ആരംഭിക്കുന്ന പരമ്പരയില്‍ നാല് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ഈ പരമ്പയിലൂടെ കോലി തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ഇത്തവണ കോലിയുടെ ബാറ്റിങ്ങില്‍ പിഴവുകളുണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. കോലി ഇപ്പോഴും തന്റെ ടീമിന് വേണ്ടി കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ പ്രയത്‌നിക്കുകയാണ്. വളരെയധികം അഭിമാനത്തോടെയാണ് കോലി ഇന്ത്യയുടെ തൊപ്പി അണിയുന്നത്. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹം ഒരു കാര്യവും ഗൗരവത്തിലെടുക്കാതിരുന്നിട്ടില്ല.
കോലി വീണ്ടും ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍. 2020 അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അല്‍പം പ്രശ്‌നമായിരുന്നു. ഇക്കാര്യം കോലിക്കും വ്യക്തമായി അറിയാം. എന്നാല്‍ അദ്ദേഹം മികച്ച ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.'' ലക്ഷ്മണ്‍ പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ ഐതിഹാസിക പരമ്പര നേട്ടത്തെ കുറിച്ചും ലക്ഷ്മണ്‍ വാചലനായി. ''ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോലം വിലമതിക്കാനാവാത്ത നേട്ടമാണത്. എന്നാലത് ഒരിക്കലും ഒന്നോ രണ്ടോ ദിവസങ്ങള്‍കൊണ്ട് സംഭവിച്ചതല്ല. നേട്ടത്തിന് പിന്നില്‍ ഒരുപാട് പേരുടെ പ്രയത്‌നമുണ്ട്. ടീമിനൊപ്പം ഉണ്ടായിരുന്നില്ലെങ്കില്‍ കൂടി കോലിക്കും നേട്ടത്തില്‍ പങ്കുണ്ട്. ടീമിനകത്ത് ഇങ്ങനെയൊരു പോരാട്ടവീര്യം ഒറ്റനിമിഷം കൊണ്ട് ഉണ്ടായതല്ല.
അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ആര്‍ അശ്വിനെ എന്നിവരെപോലെയുള്ള ലീഡര്‍മാരെ കിട്ടിയതില്‍ കോലി തീര്‍ച്ചയായും സന്തോഷവാനായിരിക്കും. ഇത്തരം താരങ്ങളെകൊണ്ട് നിറഞ്ഞ ഇന്ത്യ ഒരു ചാംപ്യന്‍ സൈഡ് തന്നെയാണ്.'' ലക്ഷ്മണ്‍ പറഞ്ഞുനിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!