ആമിറും റിയാസും പാക് ക്രിക്കറ്റിന് വഞ്ചിച്ചു; ഗുരുതര ആരോപണവുമായി വഖാര്‍ യൂനിസ്

By Web TeamFirst Published Apr 7, 2020, 9:20 PM IST
Highlights

അനുഭവസമ്പത്ത് കുറഞ്ഞ ബൗളിങ് നിരയെ കളിപ്പിക്കാന്‍ പിസിബി നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു. നിര്‍ണായകമായ പര്യടനത്തിന് മുമ്പ് വിരമിച്ച് ആമിറും റിയാസും പാക് ടീമിനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് വഖാര്‍ പറയുന്നത്.
 

ഇസ്ലാമാബാദ്:  മുഹമ്മദ് ആമിറും വഹാബ് റിയാസും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ വഞ്ചിച്ചുവെന്ന് മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇരുവരുടെയും അപ്രതീക്ഷിത വിരമിക്കലിനെയാണ് വഖാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഓസീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇത് പാക് ടീമിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു.

അനുഭവസമ്പത്ത് കുറഞ്ഞ ബൗളിങ് നിരയെ കളിപ്പിക്കാന്‍ പിസിബി നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു. നിര്‍ണായകമായ പര്യടനത്തിന് മുമ്പ് വിരമിച്ച് ആമിറും റിയാസും പാക് ടീമിനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് വഖാര്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''അവര്‍ ചെയ്തത് ചതിയാണ്. ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് 15-20 ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു തങ്ങള്‍ കളിക്കില്ലെന്ന് ഇരുവരും പ്രഖ്യാപിച്ചത്. ടീം മാനേജ്മെന്റുമായി ആലോചിക്കുക പോലും ചെയ്യാതെ പരിചയസമ്പന്നരായ ബൗളര്‍മാര്‍ വിരമിക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ലീഗുകള്‍ നടക്കുന്നുണ്ട്. താരങ്ങള്‍ ഇത്തരത്തില്‍ തങ്ങള്‍ക്കു സുരക്ഷിത മേഖല തേടിപ്പോവുമ്പോള്‍ രാജ്യത്തെയാണ് അതു ബാധിക്കുന്നത്.'' വഖാര്‍ പറഞ്ഞുനിര്‍ത്തി.

click me!