കോലിയെ ഒഴിവാക്കാനാവില്ല; ഫേവറൈറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് വാര്‍ണറും വില്യംസണും

By Web TeamFirst Published Apr 27, 2020, 9:33 AM IST
Highlights

ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് താരം ഡേവിഡ് വാര്‍ണറും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും.

സിഡ്‌നി: ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് താരം ഡേവിഡ് വാര്‍ണറും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. രണ്ട് പേരെയാണ് വില്യംസണ്‍ തിരഞ്ഞെടുത്തത്. മൂന്ന് പേര്‍ വാര്‍ണറുടെ പട്ടികയിലുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ട് പേരുടെ ലിസ്റ്റിലും ഇടം പിടിച്ചുവെന്നുള്ളതാണ് പ്രത്യേകത.

അതൊരു ധീരമായ തീരൂമാനമായിരുന്നു; മോദിയെ പുകഴ്ത്തി ഷൊയ്ബ് അക്തര്‍

കോലിക്കൊപ്പം മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനെയാണ് വില്യംസണ്‍ മികച്ച താരമായി തിരഞ്ഞെടുത്തത്. ഇവരില്‍ ആരാണ് മികച്ചതെന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്ന് വില്യംസണ്‍ പറയുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും ഒരുപോലെ മികവ് തെളിയിച്ചവരാണ് ഇരുവരുമെന്നാണ് വില്യംസണിന്റെ പക്ഷം. 

അവനെ എനിക്കറിയാം, ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട; ധോണിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

ഡിവില്ലിയേഴ്‌സിനെ പോലെ ഒരാലെ ഒഴിച്ചുനിര്‍ത്തുക എളുപ്പമാകില്ല. നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രമേ അദ്ദേഹം കളിക്കുന്നുവെന്ന് അറിയാം. എന്നാല്‍ പ്രതിഭയുള്ള താരങ്ങളെ പരിഗണിക്കുമ്പോള്‍ ഡിവില്ലിയേഴ്‌സ് തീര്‍ച്ചയായും മുന്നില്‍ തന്നെയുണ്ട്. കോലിയുടെ ബാറ്റിങ് കാണുകയെന്നതും എതിരേ കളിക്കുകയെന്നതും മറക്കാനാവാത്ത അനുഭവമാണ്. 

പാടിപ്പുകഴ്ത്താതെപോയ മൂന്ന് ഇന്നിങ്സുകള്‍; 2011 ലോകകപ്പില്‍ ഇവരും കൂടിയാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്

കോലിക്കൊപ്പം സഹതാരം സ്റ്റീവ് സ്മിത്തിനേയും വില്യംസണിനേയുമാണ് വാര്‍ണര്‍ മികച്ച താരമായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വില്യംസണും വാര്‍ണറും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളാണ്. അടുത്തിടെ വില്യംസണിനു പകരം വാര്‍ണറെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനായി നിയമിച്ചിരുന്നു.

click me!