
ലാഹോര്‍: പാക് ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണരീതിയെ വിമര്‍ശിച്ച് മുന്‍ നായകന്‍ വസീം അക്രം. പാക് താരങ്ങളുടെ ഭക്ഷണ മെനുവില്‍ ഇപ്പോഴും ബിരിയാണി ഉണ്ടെന്നും ബിരിയാണി കഴിച്ചുകൊണ്ട് ചാമ്പ്യന്‍ ടീമുകളെ തോല്‍പ്പിക്കാനാവില്ലെന്നും അക്രം പറഞ്ഞു.ശരിയായ ഡയറ്റല്ല തെരഞ്ഞെടുക്കുന്നതെങ്കില്‍ ചാമ്പ്യന്‍ ടീമുകള്‍ക്കെതിരെ മികച്ച കളി പുറത്തെടുക്കാനാവില്ല-അക്രം പറഞ്ഞു.
പ്രധാന കളിക്കാരെല്ലാം തിരിച്ചെത്തുന്നതോടെ പാക്കിസ്ഥാനും ലോകകപ്പില്‍ മികച്ച സാധ്യത ഉണ്ടെന്ന് പറഞ്ഞ അക്രം പക്ഷെ റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റില്‍ മുന്നേറണമെങ്കില്‍ മികച്ച പ്രകടനം കൂടിയെ തീരൂവെന്നും വ്യക്തമാക്കി. മുഹമ്മദ് അമീര്‍ ഫോമിലല്ലെങ്കിലും അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അക്രം പറഞ്ഞു.
ഏകദിനങ്ങളില്‍ സമീപകാലത്ത് പാക്കിസ്ഥാന്റെ പ്രകടനം അത്ര ആശാവഹമല്ല.ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങി രാജ്യങ്ങള്‍ക്കെതിരായ പരമ്പര തോറ്റ പാക്കിസ്ഥാന്‍ അടുത്തിടെ യുഎഇയിലെ പരിചിത സാഹചര്യങ്ങളിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ 0-5ന്റെ തോല്‍വി വഴങ്ങിയിരുന്നു. പാക് താരങ്ങളുടെ ശാരീരീകക്ഷമതയിലും ഫീല്‍ഡിംഗ് നിലവാരത്തിലും കോച്ച് മിക്കി ആര്‍തര്‍ അസംതൃപ്തി പ്രകടപിക്കിക്കുയും ചെയ്തിരുന്നു. ഈ സാഹചര്യത്താണ് പാക് താരങ്ങളുടെ ബിരിയാണി പ്രിയത്തിനെതിരെ അക്രം രംഗത്തുവന്നത്.