
ദുബായ്: വിരാട് കോലിയും രോഹിത് ശര്‍മയും കെ എല്‍ രാഹുലും എല്ലാം ഉണ്ടെങ്കിലും ഇവരാരുമല്ല തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ താരമെന്ന് പാക് പേസ് ഇതിഹാസം വസീം അക്രം. സമകാലീന ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവാണ് തനിക്കേറെ പ്രിയപ്പെട്ട കളിക്കാരനെന്ന് ഏഷ്യാ കപ്പിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വസീം അക്രം പറഞ്ഞു.
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ മുറിവേല്‍പ്പിക്കാന്‍ സൂര്യകുമാറിനാവുമെന്നും അക്രം പറഞ്ഞു. മുമ്പ് ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നപ്പോള്‍ ബൗളിംഗ് പരിശീലകനായിരുന്നു അക്രം. അന്ന് തന്നെ സൂര്യകുമാറിന്‍റെ പല ഷോട്ടുകളും കണ്ട് തനിക്ക് വാക്കുകള്‍ കിട്ടാതായിട്ടുണ്ടെന്നും അക്രം പറഞ്ഞു.
ലോകകപ്പ് ഒന്നുമല്ലല്ലോ; സിംബാബ്‌വെക്കെതിരായ പരമ്പര വിജയം ആഘോഷിച്ച ടീം ഇന്ത്യയെ ട്രോളി പാക് ആരാധകര്‍
ഇംഗ്ലണ്ടില്‍ പൂജാര രണ്ടും കല്‍പിച്ച് തന്നെ, ഇത്തവണ 75 പന്തില്‍ സെഞ്ചുറി
തീര്‍ച്ചയായും രോഹിത് ശര്‍മയും, വിരാട് കോലിയും, കെ എല്‍ രാഹുലും എല്ലാം ഉണ്ട് എന്നത് ശരിതന്നെ. പക്ഷെ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ എന്‍റെ പ്രിയപ്പെട്ട കളിക്കാരന്‍ സൂര്യകുമാര്‍ യാദവാണ്. അസാമാന്യ കളിക്കാരനാണ് അദ്ദേഹം. അവന്‍ കൊല്‍ക്കത്തയിലെത്തിയപ്പോള്‍ ഏതാനും വര്‍ഷം അവന്‍റെ കളി അടുത്തുനിന്ന് കണ്ടിട്ടുണ്ട്. അന്ന് 7-8 നമ്പറിലൊക്കെയാണ് അവന്‍ ബാറ്റ് ചെയ്തിരുന്നത്. അന്ന് ഫൈന്‍ ലെഗ്ഗിലൂടെ അവന്‍ കളിച്ച ചില ഷോട്ടുകള്‍ അസാധാരണമായിരുന്നു. ആ ഷോട്ട് കളിക്കുക എളുപ്പമല്ലായിരുന്നുവെന്നും അക്രം പറഞ്ഞു.
ഇന്ത്യക്കായി ഇതുവരെ 23 ടി20 മത്സരങ്ങളില്‍ മാത്രം കളിച്ച സൂര്യകുമാര്‍ ഒരു സെഞ്ചുറി അടക്കം 37.33 ശരാശരിയില്‍ 672 റണ്‍സടിച്ചിട്ടുണ്ട്. നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന സൂര്യകുമാര്‍ ഏഷ്യാ കപ്പിലും ലോകകപ്പിലും പാക്കിസ്ഥാന് മാത്രമല്ല മറ്റ് ടീമുകള്‍ക്കും വലിയ തലവേദനയാകുമെന്നും അക്രം പറഞ്ഞു. ഈ മാസം 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.