ഇന്ത്യ-പാക് പോരില്‍ മഴ കളിക്കുമോ? നിര്‍ണായക കാലാവസ്ഥ വിവരങ്ങള്‍ പുറത്തുവിട്ട് വസിം അക്രം

Published : Sep 02, 2023, 11:13 AM IST
ഇന്ത്യ-പാക് പോരില്‍ മഴ കളിക്കുമോ? നിര്‍ണായക കാലാവസ്ഥ വിവരങ്ങള്‍ പുറത്തുവിട്ട് വസിം അക്രം

Synopsis

മൂന്ന് മണിക്കാണ് പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. രണ്ടരയ്ക്ക് ടോസ് വീഴും. മഴയുടെ ഭീഷണിയുള്ളതിനാല്‍ ടോസ് വൈകാനും ഇടയുണ്ട്.

കാന്‍ഡി: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മഴയൊരു ഭീഷണിയാണ്. മഴയെ തുടര്‍ന്ന് ഇന്നത്തെ മത്സരം നഷ്ടപ്പെടാനുള്ള 80 ശതമാനമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്യുവെതറിന്റെ വിലയിരുത്തല്‍ പ്രകാരം രാവിലെ മേഘാവൃതമായിരിക്കും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. ബിബിസി വെതര്‍ ഫോര്‍കാസ്റ്റും മഴ പ്രവചിച്ചിട്ടുണ്ട്. ഇപ്പോള്‍ കാന്‍ഡിയില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രം.

'എക്‌സില്‍' പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറയുന്നതിങ്ങനെ... '''കാന്‍ഡിയിലെ കാലാവസ്ഥയെക്കുറിച്ച് പലരും എന്നോട് ചോദിക്കുന്നുണ്ട്. ഞാന്‍ താമസിക്കുന്നത് മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ ഒരു മണിക്കൂര്‍ ദൂരമകലെയാണ്. ഇവിടെ മേഘാവൃതമാണ്. നേരിയ മഴയുണ്ട്. എന്നാല്‍ അന്തരീക്ഷം തെളിഞ്ഞുവരുന്നത് കാണാം. ഒരുപക്ഷേ, അവിടെ ഗ്രൗണ്ടിന്റെ പ്രദേശങ്ങളില്‍ കാലാവസ്ഥ വ്യത്യസ്തമായിരിക്കാം.'' അക്രം വ്യക്തമാക്കി. 

ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളഖുടെ ആരാധകര്‍ക്കുള്ള ഉപദേശവും അദ്ദേഹം നല്‍കി. ''ഇരു ടീമുകള്‍ക്കും എല്ലാ ആശംസകളും. ഓര്‍ക്കുക, ഇത് ഒരു മത്സരം മാത്രമാണ്. ഒരു ടീം ജയിക്കും. മറ്റൊരു ടീം തോല്‍ക്കും. ക്രിക്കറ്റ് ആസ്വദിക്കൂ.'' പാക് ഇതിഹാസം വ്യക്തമാക്കി.

മൂന്ന് മണിക്കാണ് പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. രണ്ടരയ്ക്ക് ടോസ് വീഴും. മഴയുടെ ഭീഷണിയുള്ളതിനാല്‍ ടോസ് വൈകാനും ഇടയുണ്ട്. മഴ കളിച്ചാല്‍ 50 ഓവര്‍ മത്സരം നടക്കില്ല. ഈ ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ രണ്ടാമത്തേയും ഇന്ത്യയുടെ ആദ്യത്തേ മത്സരവുമാണിത്. ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ നേപ്പാളിനെ 238 റണ്‍സിന് പാകിസ്ഥാന്‍ തകര്‍ത്തിരുന്നു. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ്-ബൈ).

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ