
ലഖ്നൗ: ടി20 ലോകകപ്പിനുള്ള(T20 World Cup) ഇന്ത്യന്‍ ടീമിലെത്താന്‍ യുവതാരങ്ങളുടെ കൂട്ടയിടിയാണിപ്പോള്‍. ഇഷാന്‍ കിഷനും സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരുമെല്ലാം ടീമിലിടം പിടിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ ലോകകപ്പില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട യുവതാരത്തിന്‍റെ പേരുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍(Wasim Jaffer).
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയാണ്(Ishan Kishan) ലോകകപ്പില്‍ ഉറപ്പായും ഉള്‍പ്പെടുത്തണമെന്ന് ജാഫര്‍ പറയുന്നത്. ശ്രീലങ്കക്കെതിരെ 56 പന്തില്‍ 89 റണ്‍സെടുത്ത കിഷന്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഓപ്പണറായി തിളങ്ങാന്‍ കഴിയാതിരുന്ന കിഷന്‍റെ സമ്മര്‍ദ്ദമകറ്റുന്നതായി ശ്രീലങ്കക്കെതിരായ അര്‍ധസെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കിഷന്‍ നിറം മങ്ങിയതോടെ മലയാളി താരം സഞ്ജു സാംസണെയും(Sanju Samson) ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തിരുന്നു. ഇത് യുവതാരത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടുകയും ചെയ്തു.
ഞാനവരോട് കടപ്പെട്ടിരിക്കുന്നു'; ഫോമിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചവരെ കുറിച്ച് ഇഷാന്‍ കിഷന്‍
കിഷന് ഇത്തരമൊരു മത്സരം അനിവാര്യമായിരുന്നുവെന്ന് ജാഫര്‍ പറയുന്നു. അയാളുടെ ഭാഗ്യത്തിന് മത്സരത്തിന് തൊട്ടു മുമ്പ് റുതുരാജിന് പരിക്കേറ്റു. അതുകൊണ്ടുതന്നെ അയാള്‍ക്ക് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനായി. ലഖ്നൗവിലേത് വലിയ ഗ്രൗണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് അനുകൂല പിച്ചായിരുന്നു.ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞും ഷോട്ട് ബോളുകള്‍ എറിഞ്ഞും ലങ്കന്‍ ബൗളര്‍മാര്‍ കിഷന് കൈയയച്ച് സഹായിക്കുകയും ചെയ്തുവെന്ന് ജാഫര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കിഷന്‍റെ ഇന്നിംഗ്സ്. കിഷന്‍ ചെറിയ പയ്യനാണെങ്കിലും വലിയ ഗ്രൗണ്ടില്‍ വമ്പന്‍ സിക്സുകള്‍ നേടാന്‍ കഴിവുള്ള താരമാണ് കിഷനെന്ന് ജാഫര്‍ പറഞ്ഞു. കിഷന്‍റെ പ്രകടനത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റും സന്തോഷിക്കുന്നുണ്ടാവും. കാരണം, അയാളെ അവര്‍ അത്രമാത്രം പിന്തുണച്ചിരുന്നു. ശ്രീലങ്കക്കെതിരെ കിട്ടിയ അവസരം അയാള്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
പുരുഷ ടെന്നീസിനെ നയിക്കുക ഇനി റഷ്യക്കാരന്‍; റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി മെദ്‌വദേവ്
ടോപ് ഓര്‍ഡറിലും മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റ് ചെയ്യാന്‍ കഴിയുന്ന കിഷനെ എന്തായാലും ലോകകപ്പ് ടീമിലെടുക്കണം. ടോപ് ഓര്‍ഡര്‍ ബാറ്ററെന്നതിന് ഉപരി അയാള്‍ വിക്കറ്റ് കീപ്പറുമാണ്. അതിന് പുറമെ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും കഴിയും. ഇന്നലത്തെ ഇന്നിംഗ്സോടെ ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നൊരാള്‍ അയാളായിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണെന്നും ജാഫര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!