വിന്‍ഡീസിനെതിരായ പരമ്പര, ടി20 ടീമില്‍ സഞ്ജുവിന് ഇടമില്ലെന്ന് വസീം ജാഫര്‍

Published : Jun 16, 2023, 12:24 PM IST
 വിന്‍ഡീസിനെതിരായ പരമ്പര, ടി20 ടീമില്‍ സഞ്ജുവിന് ഇടമില്ലെന്ന് വസീം ജാഫര്‍

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കുന്ന യുവതാരങ്ങള്‍ക്കാണ് അവസരം നല്‍കേണ്ടതെന്നും ജാഫര്‍ പറ‍ഞ്ഞു. ടി20 ക്രിക്കറ്റ് ഇപ്പോള്‍ ഏറെ മാറി. കിരീടങ്ങള്‍ നേടണമെങ്കില്‍ ഇത്തരത്തില്‍ നിര്‍ഭയമായി കളിക്കുന്ന കളിക്കാരെയാണ് നമുക്ക് വേണ്ടത്.

മുംബൈ: അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ് ടി20 ടീമില്‍ ഇടം നല്‍കേണ്ടതില്ലെന്നും ഏകദിന ടീമിലേക്കാണ് സഞ്ജുവിനെ പരിഗണിക്കേണ്ടതെന്നും വസീം ജാഫര്‍ പറഞ്ഞു.

ടി20 ടീമില്‍ റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ജിതേഷ് ശര്‍മക്ക് ഇന്ത്യ അവസരം നല്‍കണം. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരമായിരിക്കണം ആയാള്‍. സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിക്കുന്നതാവും ഉചിതമെന്നും ജാഫര്‍ പറഞ്ഞു. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 156.06. സ്ട്രൈക്ക് റേറ്റില്‍ ജിതേഷ് ശര്‍മ  309 റണ്‍സടിച്ചപ്പോള്‍ സഞ്ജു 14 മത്സരങ്ങളില്‍ 153.38 സ്ട്രൈക്ക് റേറ്റില്‍ 362 റണ്‍സാണ് അടിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കുന്ന യുവതാരങ്ങള്‍ക്കാണ് അവസരം നല്‍കേണ്ടതെന്നും ജാഫര്‍ പറ‍ഞ്ഞു. ടി20 ക്രിക്കറ്റ് ഇപ്പോള്‍ ഏറെ മാറി. കിരീടങ്ങള്‍ നേടണമെങ്കില്‍ ഇത്തരത്തില്‍ നിര്‍ഭയമായി കളിക്കുന്ന കളിക്കാരെയാണ് നമുക്ക് വേണ്ടത്.

'സെലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ മാത്രമല്ലല്ലോ', അംബാട്ടി റായുഡുവിന് മറുപടിയുമായി എം എസ് കെ പ്രസാദ്

അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ് എന്നിവര്‍ക്ക് അവസരം നല്‍കണമെന്നും ജാഫര്‍ സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര കളിക്കുന്ന ഇന്ത്യ തുടര്‍ന്ന് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലും കളിക്കും.

ജൂലൈ 12 മുതലാണ് വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുക. ജൂലൈ 27 മുതലാണ് ഏകദിന പരമ്പരക്ക് തുടക്കമാകുക. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍