ശ്രീശാന്തിനെ പിന്നിലിരുത്തി ബൈക്കില്‍ നഗരം ചുറ്റുന്ന ധോണി! അപൂര്‍വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Published : Jun 16, 2023, 11:57 AM IST
ശ്രീശാന്തിനെ പിന്നിലിരുത്തി ബൈക്കില്‍ നഗരം ചുറ്റുന്ന ധോണി! അപൂര്‍വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Synopsis

41കാരനായ ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തിന്റെ കീഴിലുള്ള ടീം ഇത്തവണ ഐപിഎല്‍ കിരീടം നേടിയിരുന്നു.

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ബൈക്കുകളോടുള്ള പ്രിയം ക്രിക്കറ്റ് ലോകത്തിന് അറിയാവുന്നതാണ്. അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടില്‍ ബൈക്കുകളുടെ ശേഖരം തന്നെയുണ്ട്. പലപ്പോഴായി റാഞ്ചിയിലൂടെ അദ്ദേഹം ബൈക്ക് ഓടിച്ച് പോകുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്.

ഇപ്പോള്‍ മറ്റൊരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളിയായ മുന്‍ താരം എസ് ശ്രീശാന്തുമായി ബന്ധമുണ്ട് വീഡിയോക്ക്. ശ്രീശാന്തിനെ പിന്നിലിരുത്തി ബൈക്ക് ഓടിക്കുന്ന വീഡിയോയാണത്. ധോണി ഹെല്‍മെറ്റ് ധരിച്ചാണ്  ബൈക്ക് ഓടിക്കുന്നത്. ശ്രീശാന്ത് ധോണിയെ ചേര്‍ത്ത് പിടിച്ച് ഇരിക്കുന്നുണ്ട്. 

പിന്നീട് ബൈക്ക് ട്രാഫിക്കില്‍ നിര്‍ത്തിയപ്പോള്‍ ചുറ്റുമുള്ള ബൈക്ക് യാത്രികര്‍ ഫോട്ടോയെടുക്കുന്നുണ്ട്. മാത്രമല്ല, പലതും അന്വേഷിക്കുന്നുമുണ്ട്. ഇരുവരും കൂടുതലൊന്നും സംസാരത്തിന് പോയതുമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് പ്രാക്റ്റീസ് ജഴ്‌സിയും അണിഞ്ഞാണ് ഇരുവരും യാത്ര ചെയ്യുന്നത്. വീഡിയോ കാണാം...

41കാരനായ ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തിന്റെ കീഴിലുള്ള ടീം ഇത്തവണ ഐപിഎല്‍ കിരീടം നേടിയിരുന്നു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ കിരീടം നേടിയത്.

2008 മുതല്‍ ചെന്നൈയ്ക്ക് കളിക്കുന്ന ധോണി അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടമുള്ള ക്യാപ്റ്റന്‍ എന്ന നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയ്ക്കൊപ്പം ധോണി ഇതോടെ ഇടംപിടിച്ചിരുന്നു. കാല്‍മുട്ടിലെ പരിക്ക് വകവെക്കാതെയാണ് ഐപിഎല്‍ 2023 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി എം എസ് ധോണി കളിച്ചത്. സീസണ്‍ അവസാനിച്ചതിന് പിന്നാലെ കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് താരം മുംബൈയില്‍ വിധേയനായിരുന്നു. വരും സീസണില്‍ ധോണി കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

'രണ്ട് ദിവസം മുമ്പെ എനിക്കറിയാമായിരുന്നു',ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒഴിവാക്കിയതിനെക്കുറിച്ച് അശ്വിന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച
മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു