ധോണി നയിക്കും; വസീം ജാഫറിന്റെ മികച്ച ഐപിഎല്‍ ടീം ഇങ്ങനെ

Published : Mar 31, 2020, 12:50 PM IST
ധോണി നയിക്കും; വസീം ജാഫറിന്റെ മികച്ച ഐപിഎല്‍ ടീം ഇങ്ങനെ

Synopsis

ഇന്ത്യന്‍ ക്യാപ്റ്റനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകുമായ വിരാട് കോലി നാലാമനായ് ക്രീസിലെത്തും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി അഞ്ചാമനായി ഇറങ്ങും.

മുംബൈ: ഐപിഎല്ലിലെ സ്വപ്ന ഇലവനുമായി ഇന്ത്യന്‍ മുന്‍ ബാറ്റ്‌സ്മാന്‍ വസിം ജാഫര്‍. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കളിച്ചിട്ടുള്ള കളിക്കാരില്‍ നിന്നാണ് ജാഫര്‍ 11 പേരെ തെരഞ്ഞെടുത്തത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിന്‍ഡീസ് താരം ക്രിസ് ഗെയിലും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സുരേഷ് റെയ്‌ന മൂന്നാം നമ്പറിലെത്തും. 

ഇന്ത്യന്‍ ക്യാപ്റ്റനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകുമായ വിരാട് കോലി നാലാമനായ് ക്രീസിലെത്തും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി അഞ്ചാമനായി ഇറങ്ങും. ധോണി തന്നെയാണ് ടീമിന്റെ ക്യാപ്റ്റന്‍. വിന്‍ഡീസ് താരം ആന്ദ്രേ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. 

അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും ഇന്ത്യയുടെ ആര്‍ അശ്വിനും പന്ത് തിരിക്കും. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗയും ജസ്പ്രീത് ബുംറയും (ഇരുവരും മുംബൈ ഇന്ത്യന്‍സ്) ആണ്
ടീമിലെ പേസര്‍മാര്‍. ഐപിഎല്‍ നിയമം പോലെ നാല് വിദേശ താരങ്ങളെ ആണ് ജാഫറും ടീമില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്ര ജഡേജയാണ് പന്ത്രണ്ടാമന്‍.

PREV
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്