
ലണ്ടന്‍: ഐപിഎല്ലില്‍ ജോ റൂട്ടിന് വേണ്ടത്ര അവസരം നല്‍കാത്തതില്‍ രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ദിനം ഓസ്ട്രേലിയയുടെ ലോകോത്തര പേസറായ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനും പുതിയ പേസ് സെന്‍സേഷനായ സ്കോട് ബോളന്‍ഡിനുമെതിരെ റിവേഴ്സ് സ്കൂപ്പും ഓസീസിന്‍റെ സ്പിന്‍ ലെജന്‍ഡായ നേഥന്‍ ലിയോണിനെതിരെ തുടര്‍ച്ചയായി റിവേഴ്സ് സ്വീപ്പും ചെയ്യുന്ന കാഴ്ച ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന റൂട്ടില്‍ നിന്ന് അപ്രതീക്ഷിതമായിരുന്നു.
ടെസ്റ്റില്‍ മാത്രമെ കളിക്കുന്നുള്ളുവെങ്കിലും സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങള്‍ കണ്ടാണ് റൂട്ടിനെ രാജസ്ഥാന്‍ റോയല്‍സ് ഒരു കോടി മുടക്കി ഐപിഎല്ലില്‍ ടീമിലെടുത്തത്. എന്നാല്‍ ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രം ബാറ്റ് ചെയ്ത റൂട്ടിന് 15 റണ്‍സെ നേടാനായിരുന്നുള്ളു.എന്നാല്‍ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ റൂട്ട് ഓസീസ് പേസര്‍മാരെ റിവേഴ്സ് സ്കൂപ്പും സ്പിന്നര്‍ നേഥന്‍ ലിയോണിനെ തുടര്‍ച്ചയായി റിവേഴ്സ് സ്വീപ്പും ചെയ്ത് ബൗണ്ടറി നേടുന്നത് കാണുമ്പോള്‍ ഈ മൊതലിനെയല്ലെ വെറുതെ ഡഗ് ഔട്ടിലിരുത്തിയതെന്നാണ് രാജസ്ഥാന്‍ ആരാധകരുടെ ചോദ്യം.
'എനിക്ക് അത് ചെയ്യാനുള്ള ധൈര്യമുണ്ടാവില്ല'; ആഷസ് ആദ്യദിനത്തെക്കുറിച്ച് മൈക്കല്‍ വോണ്‍
ഇംഗ്ലണ്ട് നടപ്പാക്കുന്ന ബാസ്ബോള്‍ ക്രിക്കറ്റിനോട് ഒട്ടും യോജിക്കാത്ത കളിക്കാരനെന്ന ചീത്തപ്പേര് കൂടിയാണ് ഓരോ സെഞ്ചുറിയിലൂടെയും റൂട്ട് തിരുത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എറിഞ്ഞിട്ട സ്കോട് ബോളന്‍ഡിനെതിരെ ഇന്നലെ റൂട്ട് റിവേഴ്സ് സ്കൂപ്പിലൂടെ നേടിയ സിക്സ് കണ്ടാല്‍ മാത്രം മതി റൂട്ടിന്‍റെ പ്രകടനമികവ് മനസിലാക്കാന്‍. ബോളന്‍ഡിനെ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളായ പാറ്റ് കമിന്‍സിനെയും റൂട്ട് വെറുതെ വിട്ടില്ല.
ഇംഗ്ലണ്ട് ഏകദിന, ടീമിലോ ടി20 ടീമിലോ ഇടം ലഭിക്കാത്ത റൂട്ട് ടെസ്റ്റില്‍ മാത്രമാണ് നിലവില്‍ ഇംഗ്ലണ്ടിനായി കളിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടെസ്റ്റില്‍ 13 സെഞ്ചുറികളാണ് റൂട്ട് അടിച്ചുകൂട്ടിയത്. 2021നുശേഷം കളിച്ച 62 ഇന്നിംഗ്സുകളില്‍ 58.91 ശരാശരിയില്‍ 3299 റണ്‍സടിച്ച റൂട്ട് ടെസ്റ്റില്‍ പതിനായിരം റണ്‍സും പന്നിട്ടിരുന്നു. ഇക്കാലയളവില്‍ മറ്റൊരു ബാറ്ററും 2000 റണ്‍സ് പോലും പിന്നിട്ടിട്ടില്ലെന്ന് മനസിലാക്കുമ്പോഴാണ് റൂട്ടിന്‍റെ മികവറിയുക. ബാസ്ബോള്‍ ശൈലിക്ക് യോജിക്കാത്ത ക്ലാസിക് ബാറ്ററെന്ന വിശേഷണം ഉള്ളപ്പോഴും ഇന്നലെ റൂട്ട് 118 റണ്‍സടിച്ച് പുറത്താകാതെ നിന്നത് വെറും 152 പന്തില്‍ നിന്നാണ്. 77.63 സ്ട്രൈക്ക് റേറ്റിലാണ് റൂട്ട് റണ്‍സടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!