11 പന്തിനിടെ 3 വിക്കറ്റ്, ചെപ്പോക്കില്‍ ഓസീസിന്‍റെ തല തകര്‍ത്ത് മിന്നല്‍ പാണ്ഡ്യ-വീഡിയോ

Published : Mar 22, 2023, 03:17 PM IST
11 പന്തിനിടെ 3 വിക്കറ്റ്, ചെപ്പോക്കില്‍ ഓസീസിന്‍റെ തല തകര്‍ത്ത് മിന്നല്‍ പാണ്ഡ്യ-വീഡിയോ

Synopsis

വണ്‍ ഡൗണായി ഡേവിഡ് വാര്‍ണര്‍ക്ക് പകരം നായകന്‍ സ്റ്റീവ് സ്മിത്താണ് ഇറങ്ങിയത്. തന്‍റെ രണ്ടാം ഓവറില്‍ തന്നെ സ്മിത്തിനെ ഹാര്‍ദ്ദിക് വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. അക്കൗണ്ട് തുറക്കും മുമ്പാണ് സ്മിത്തിനെ ഹാര്‍ദ്ദിക് മടക്കിയത്.  

ചെന്നൈ: ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തില്‍ വമ്പന്‍ സ്കോര്‍ ലക്ഷ്യംവെച്ച ഓസ്ട്രേലിയയുടെ കുതിപ്പ് തടഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ.പതിനൊന്നാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സിലെത്തിയിരുന്ന ഓസ്ട്രേലിയയെ 11 പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടാണ് ഹാര്‍ദ്ദിക് പിടിച്ചുകെട്ടിയത്. പതിനൊന്നാം ഓവറിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്തെറിയാന്‍ വിളിച്ചത്.

തന്‍റെ രണ്ടാം പന്തില്‍ തന്നെ ഹാര്‍ദ്ദിക് വിക്കറ്റെടുക്കേണ്ടതായിരുന്നു. ഹാര്‍ദ്ദിക്കിന്‍റെ ഷോട്ട് ബോളില്‍ പുള്‍ ഷോട്ട് കളിച്ച ട്രാവിസ് ഹെഡിനെ സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ ശുഭ്മാന്‍ ഗില്‍ കൈവിട്ടു. എന്നാല്‍ ഹെഡിന്‍റെ ഭാഗ്യം അധികം നീണ്ടില്ല. രണ്ട് പന്തുകള്‍ക്കുശേഷം ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ മറ്റൊരു ഷോര്‍ട്ട് ബോളില്‍ ഹാര്‍ദ്ദിക് വീഴ്ത്തി. തേര്‍ഡ്മാനില്‍ കുല്‍ദീപ് യാദവാണ് ഇത്തവണ ഹെഡിനെ കൈയിലൊതുക്കിയത്.

മൂന്നാം ഏകദിനത്തില്‍ പദ്ധതി മറ്റൊന്നായിരുന്നു, അവസാന നിമിഷം മാറ്റി! വെളിപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ

വണ്‍ ഡൗണായി ഡേവിഡ് വാര്‍ണര്‍ക്ക് പകരം നായകന്‍ സ്റ്റീവ് സ്മിത്താണ് ഇറങ്ങിയത്. തന്‍റെ രണ്ടാം ഓവറില്‍ തന്നെ സ്മിത്തിനെ ഹാര്‍ദ്ദിക് വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. അക്കൗണ്ട് തുറക്കും മുമ്പാണ് സ്മിത്തിനെ ഹാര്‍ദ്ദിക് മടക്കിയത്.

തന്‍റെ മൂന്നാം ഓവറിലും ഹാര്‍ദ്ദിക് വിക്കറ്റ് വീഴ്ത്തി. ഇത്തവണ തകര്‍ത്തടിച്ച് ഓസീസിന് പ്രതീക്ഷ നല്‍കിയ മിച്ചല്‍ മാര്‍ഷായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ ഇര. മാര്‍ഷിനെ ബൗള്‍ഡാക്കി ഹാര്‍ദ്ദിക് മൂന്നാം പ്രഹരവുമേല്‍പ്പിച്ചപ്പോള്‍ ഓസേട്രേലിയയുടെ അതിവേഗ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നിറം മങ്ങിയിടത്താണ് ഹാര്‍ദ്ദിക് വിക്കറ്റ് വേട്ട നടത്തിയത്. പതിനൊന്നാം ഓവറില്‍ 68 റണ്‍സിലെത്തിയ ഓസ്ട്രേലിയ ഹാര്‍ദ്ദിക്കിന്‍റെ മിന്നല്‍ പ്രഹരത്തില്‍ മെല്ലെപ്പോക്കിലായി. പത്തൊമ്പതാം ഓവറിലാണ് ഓസീസ് സ്കോര്‍ 100 കടന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച് ന്യൂസിലന്‍ഡ്, പിന്നാലെ രണ്ട് വിക്കറ്റ് നഷ്ടം; അര്‍ഷ്ദീപ് രണ്ട് ഓവറില്‍ വഴങ്ങിയത് 36 റണ്‍സ്
ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്; ബുമ്ര പുറത്ത്, ടീമില്‍ രണ്ട് മാറ്റം