
ചെന്നൈ: ഓസ്‌ട്രേലിയക്കെതിരെ വിധി നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ പദ്ധതികളെ കുറിച്ച് വിവരിച്ച് രോഹിത് ശര്‍മ. ടോസ് സമയത്താണ് മൂന്നാം ഏകദിനത്തിലാണ് രോഹിത് പിച്ചിന് അനുസരിച്ച പദ്ധതികള്‍ മാറ്റിയ കാര്യം പറഞ്ഞത്. നേരത്തെ, നാല് പേസര്‍മാരെ കളിപ്പിക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്ന് രോഹിത് തുറന്ന് സമ്മതിച്ചു.
രോഹിത് പറഞ്ഞതിങ്ങനെ... ''ഫീല്‍ഡ് ചെയ്യാനാണ് ഞങ്ങളും ആഗ്രഹിച്ചിരുന്നത്. വരണ്ട പിച്ചില്‍ സ്പിന്നര്‍മാരെ പരാമാവധി പ്രയോജനപ്പെടുത്തണം. നിര്‍ണായക മത്സരമാണിത്. വിധിനിര്‍ണായക മത്സരങ്ങള്‍ എപ്പോഴും രസകരമാണ്. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ കളിണ്ടതും അത്യാവശ്യമാണ്. ഓസ്‌ട്രേലിയ മികച്ച ടീമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ സമ്മര്‍ദ്ദം മറികടക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവസാനം ഏകദിനം കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഞങ്ങള്‍ ഇറങ്ങുന്നത്. നാല് പേസര്‍മാരെ ഉള്‍പ്പെടുത്തി കളിക്കുന്നത് നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ സാഹര്യങ്ങള്‍ സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ട് മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങുന്നു.'' രോഹിത് ടോസ് സമയത്ത് പറഞ്ഞു.
അതേസമയം, ഭേദപ്പെട്ട തുടക്കത്തിന് ശേഷം ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ (10), മര്‍നസ് ലബുഷെയന്‍ (5) എന്നിവരാണ് ക്രീസില്‍. ട്രാവിസ് ഹെഡ് (33), സ്റ്റീവന്‍ സ്മിത്ത് (0), മിച്ചല്‍ മാര്‍ഷ് (47) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഹാര്‍ദിക് പാണ്ഡ്യക്കാണ് മൂന്ന് വിക്കറ്റുകളും. ഹെഡ്, കുല്‍ദീപ് യാദവിന് ക്യാച്ച് നല്‍കി. പിന്നാലെ സ്മിത്ത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനും ക്യാച്ച് നല്‍കി. മാര്‍ഷ് ബൗള്‍ഡാവുകയായിരുന്നു.
ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
സൂര്യയുടെ ലാസ്റ്റ് ചാന്‍സ്, ഇന്നും പരാജയപ്പെട്ടാല്‍ പിന്നെ സഞ്ജുവിനെ വിളിക്കാതെ വഴിയില്ല