വീണ്ടും ഹാര്‍ദിക് പാണ്ഡ്യ ഷോ, ഇത്തവണ 6, 6, 6, 4, 6!

Published : Nov 29, 2024, 03:57 PM ISTUpdated : Nov 29, 2024, 06:40 PM IST
വീണ്ടും ഹാര്‍ദിക് പാണ്ഡ്യ ഷോ, ഇത്തവണ 6, 6, 6, 4, 6!

Synopsis

കഴിഞ്ഞ മത്സരത്തില്‍ ഒരോവറില്‍ 29, ഇന്ന് 28; സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ തിളക്കം തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ 

ഇന്‍ഡോര്‍: സയ്യിദ് മുഷ്‌താഖ് അലി ട്വന്‍റി 20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ വീണ്ടും ഹാര്‍ദിക് പാണ്ഡ്യ ഷോ. ഒരിക്കല്‍ക്കൂടി ബറോഡയ്ക്കായി ഹാര്‍ദിക് സിക്‌സര്‍ മേളം പുറത്തെടുത്തു. ത്രിപുരയ്ക്കെതിരെ പാണ്ഡ്യ ഒരോവറില്‍ 28 റണ്‍സടിച്ചു. കഴിഞ്ഞ മത്സരത്തില്‍ തമിഴ്‌നാടിനെതിരെ ഒരു ഓവറില്‍ പാണ്ഡ്യ 29 റണ്‍സ് നേടിയതിന് പിന്നാലെയാണിത്.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ടീം ഇന്ത്യക്ക് ഏറെ പ്രതീക്ഷ സമ്മാനിക്കുന്ന പ്രകടനമാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തെടുക്കുന്നത്. മുഷ്‌താഖ് അലി ട്വന്‍റി 20യില്‍ സിക്‌സര്‍ മേളം തുടരുകയാണ് ബറോഡയുടെ ഇന്ത്യന്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ. ഇന്ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ത്രിപുരയ്ക്കെതിരെയും പാണ്ഡ്യയുടെ ബാറ്റ് അഴിഞ്ഞാടി. പര്‍വേസ് സുല്‍ത്താന്‍റെ ഓവറില്‍ 6, 0, 6, 6, 4, 6 എന്നിങ്ങനെയായിരുന്നു ഹാര്‍ദിക്കിന്‍റെ സ്കോര്‍. നാല് സിക്‌സറുകളും അനായാസം ഗ്യാലറിയിലെത്തി. ഈ ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലാണ് താരം. ടൂര്‍ണമെന്‍റില്‍ ഗുജറാത്തിനെതിരെ 35 പന്തില്‍ 74*, ഉത്തരാഖണ്ഡിനെതിരെ 21 പന്തില്‍ 41*, തമിഴ്‌നാടിനെതിരെ 30 പന്തില്‍ 69, ത്രിപുരക്കെതിരെ 23 പന്തില്‍ 47 എന്നിങ്ങനെയാണ് ഹാര്‍ദിക്കിന്‍റെ സ്കോര്‍. 

മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ഷോയില്‍ ത്രിപുരയ്ക്കെതിരെ ബറോഡ 7 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ത്രിപുരയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 109 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 ബോളുകളില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ മന്ദീപ് സിംഗാണ് ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ബറോഡ 11.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തി ജയം സ്വന്തമാക്കി. സ്കോര്‍: ത്രിപുര 109-9 (20), ബറോഡ: 115-3 (11.2). ഹാര്‍ദിക് പാണ്ഡ്യ 47 റണ്‍സുമായി മടങ്ങിയപ്പോള്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മിതേഷ് പട്ടേലും (24 പന്തില്‍ 37*) ബറോഡയ്ക്കായി തിളങ്ങി. മൂന്നാം വിക്കറ്റില്‍ ഹാര്‍ദിക്- മിതേഷ് സഖ്യം 64 റണ്‍സ് ചേര്‍ത്തു. 

Read more: മുംബൈയെ എറിഞ്ഞ് തീര്‍ത്തു; കേരളത്തിന് 43 റണ്‍സ് ജയം, നിധീഷ് എംഡിക്ക് നാല് വിക്കറ്റ്, സല്‍മാന്‍ നിസാര്‍ ഹീറോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അപ്രതീക്ഷിതം, സഞ്ജുവിന് മുന്നിൽ വീണ്ടുമൊരു വമ്പൻ കടമ്പ; ആരാണ് കേമൻ എന്ന് കണക്കുകൾ പറയട്ടെ, സഞ്ജുവോ ഇഷാനോ!
ലോകകപ്പിന് മുമ്പ് വമ്പൻ പരീക്ഷണം, പ്ലേയിംഗ് ഇലവനിലെ നിർണായക മാറ്റം സ്ഥിരീകരിച്ച് സൂര്യ; ശ്രേയ്യസ് അല്ല, മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ