
സെന്‍റ് കിറ്റ്‌സ്: ലോകത്തെ ഏറ്റവും മികച്ച ട്വന്‍റി 20 ലീഗായ ഐപിഎല്ലില്‍ നിന്ന് വിരമിച്ച താരമാണ് വിന്‍ഡീസിന്‍റെ കീറോണ്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സ് ചരിത്രത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ഫിനിഷര്‍ എന്ന വിശേഷണമാണ് പൊള്ളാര്‍ഡിനുള്ളത്. മുംബൈയിലെ ഐതിഹാസിക കരിയറിന് 2022 നവംബറില്‍ വിരാമമിട്ട പൊള്ളാര്‍ഡ് പിന്നീട് ഫ്രാഞ്ചൈസിയുടെ ബാറ്റിംഗ് പരിശീലകനായി. ഐപിഎല്ലില്‍ നിന്ന് വിരമിച്ചെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇപ്പോഴും പൊള്ളാര്‍ഡ് സജീവമാണ്. സജീവമാണ് എന്ന് മാത്രമല്ല, ബാറ്റ് കൊണ്ട് പഴയ പ്രതാപത്തിലാണ് താരം ഇപ്പോഴും.
സിപിഎല്ലില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്‍റെ നായകനാണ് കീറോണ്‍ പൊള്ളാര്‍ഡ്. സെന്‍റ് കിറ്റ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ട്രിന്‍ബാഗോ ആറ് വിക്കറ്റിന്‍റെ ജയം നേടിയപ്പോള്‍ പൊള്ളാര്‍ഡ് ബാറ്റ് കൊണ്ട് എതിര്‍ ബൗളര്‍മാരെ പൊള്ളിച്ചു. 16 പന്തില്‍ 5 സിക്‌സുകള്‍ സഹിതം പുറത്താവാതെ 37* റണ്‍സുമായി ക്യാപ്റ്റന്‍ കൂടിയായ താരം ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെ വിജയിപ്പിച്ചു. പൊള്ളാര്‍ഡിന്‍റെ അഞ്ചില്‍ നാല് സിക്‌സുകള്‍ ഒരൊറ്റ ഓവറിലായിരുന്നു എന്നതാണ് പ്രധാന സവിശേഷത. 101, 107, 102, 95 മീറ്റര്‍ ദൂരെയാണ് ഈ ഷോട്ടുകള്‍ ചെന്നുവീണത്. കാണാം പൊള്ളാര്‍ഡിന്‍റെ ഷോട്ടുകള്‍.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സെന്‍റ് കിറ്റ്‌സ് 20 ഓവറില്‍ 5 വിക്കറ്റിന് 178 റണ്‍സെടുത്തു. 38 പന്തില്‍ 62 റണ്‍സെടുത്ത ഷെര്‍ഫേന്‍ റൂത്തര്‍ഫോര്‍ഡായിരുന്നു ടോപ് സ്കോറര്‍. സുനില്‍ നരെയ്‌ന്‍ മൂന്നും ഡ്വെയ്‌ന്‍ ബ്രാവോ രണ്ടും വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് വെറും 17.1 ഓവറില്‍ 4 വിക്കറ്റിന് 180 റണ്‍സിലെത്തി. കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ഇന്നിംഗ്‌സിന് പുറമെ 32 പന്തില്‍ 61 റണ്‍സുമായി നിക്കോളസ് പുരാനും 8 പന്തില്‍ 23* റണ്‍സെടുത്ത് ആന്ദ്രേ റസലും തിളങ്ങി. കോര്‍ബിന്‍ ബോഷിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം ടീമിനെ തുണച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!