
ഹെഡിങ്‌ലി: ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലീഷ് പേസ് പട വേമില്ലാതെ കിതക്കുയായിരുന്നെങ്കില്‍ ഇന്നലെ ഹെഡിങ്‌ലിയിലെ മൂന്നാം ടെസ്റ്റിനിറങ്ങിയപ്പോള്‍ ഓസീസിനെ വിറപ്പിച്ചത് മാര്‍ക്ക് വുഡിന്‍റെ തീയുണ്ടകളായിരുന്നു. 11.4 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്താണ് മാര്‍ക്ക് വുഡ് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയത്.
ഇതില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ കുറ്റിപറത്തിയ വിക്കറ്റായിരുന്നു സവിശേഷം. ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിച്ച ഖവാജക്ക് ഇന്നലെ മാര്‍ക്ക് വുഡിന്‍റെ 152 കിലോ മീറ്റര്‍ വേഗത്തിലെത്തിയ പന്തിന്‍റെ ദിശ പോലും മനസിലാവും മുമ്പെ കുറ്റി പറപറന്നു. 37 പന്ത് നേരിട്ട ഖവാജ 13 റണ്‍സെടുത്താണ് പുറത്തായത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ 'നിത്യഹരിത നായകന്‍' എം എസ് ധോണിക്ക് ഇന്ന് പിറന്നാള്‍
ആദ്യ ഓവറില്‍ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായതിന് പിന്നാലെയായിരുന്നു ഖവാജയുടെ കുറ്റി പറത്തിയ വുഡിന്‍റെ അതിവേഗ പന്ത് എത്തിയത്. രണ്ടാം ടെസ്റ്റില്‍ കളിച്ച ജെയിംസ് ആന്‍ഡേഴ്സണും ടങിനും പകരമാണ് മാര്‍ക്ക് വുഡും ക്രിസ് വോക്സും ഇംഗ്ലണ്ട് ടീമിലെത്തിയത്.
ഖവാജക്ക് പിന്നാലെ മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും കൂടി പുറത്തായതോടെ ഓസ്ട്രേലിയ ലഞ്ചിന് പിരിയുമ്പോള്‍ 91-4ലേക്ക് വീണിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസ്ട്രേലിയയെ 200 കടത്തി. സെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷിനെ 240 റണ്‍സില്‍ നഷ്ടമായതിന് പിന്നാലെ 23 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓസ്ട്രേലിയ 263 റണ്‍സിന് ഓള്‍ ഔട്ടായി. ട്രാവിസ് ഹെഡ് 39 റണ്‍സടിച്ചപ്പോള്‍ മിച്ചല്‍ മാര്‍ഷ് 118 പന്തില്‍ 118 റണ്‍സടിച്ചു. ആദ്യദിനം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സോടെ ജോ റൂട്ടും ഒരു റണ്ണുമായി ജോണി ബെയര്‍സ്റ്റോയും ക്രീസില്‍. നേരത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി അരങ്ങേറ്റ മത്സരം കളിച്ചപ്പോഴും അഞ്ച് വിക്കറ്റ് വീഴ്ത്തി വുഡ് തിളങ്ങിയിരുന്നു.