വായുവിലൊരു പക്ഷിയായി സാന്‍റ്‌നര്‍; ഒറ്റക്കൈയില്‍ ഒന്നൊന്നര പറക്കും ക്യാച്ച്- വീഡിയോ

Published : Nov 25, 2019, 12:37 PM ISTUpdated : Nov 25, 2019, 12:41 PM IST
വായുവിലൊരു പക്ഷിയായി സാന്‍റ്‌നര്‍; ഒറ്റക്കൈയില്‍ ഒന്നൊന്നര പറക്കും ക്യാച്ച്- വീഡിയോ

Synopsis

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നുമായി കിവീസ് താരം മിച്ചല്‍ സാന്‍റ്‌നര്‍. അത്ഭുത ക്യാച്ച് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം.   

ബേ ഓവല്‍: ടെസ്റ്റ് രാജാക്കന്‍മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലണ്ടിനെ ബേ ഓവലില്‍ ന്യൂസിലന്‍ഡ് തളച്ചപ്പോള്‍ ശ്രദ്ധേയമായ താരങ്ങളിലൊരാള്‍ ഓള്‍റൗണ്ടര്‍ മിച്ചന്‍ സാന്‍റ്‌നറാണ്. ബാറ്റും ബൗളും കൊണ്ട് വിസ്‌മയ പ്രകടനമാണ് മത്സരത്തില്‍ സാന്‍റ്‌നര്‍ പുറത്തെടുത്ത്. അവിടെയും അവസാനിക്കുന്നില്ല, ഫീല്‍ഡില്‍ അത്ഭുത ക്യാച്ചുമായും മിച്ചല്‍ സാന്‍റ്‌നര്‍ കയ്യടി വാങ്ങി.

രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 197 റണ്‍സില്‍ പുറത്തായപ്പോള്‍ ഒലി പോപിനെയാണ് പറക്കും ക്യാച്ചില്‍ സാന്‍റ്‌നര്‍ മടക്കിയത്. അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ നീല്‍ വാഗ്‌നറുടെ പന്തിലാണ് സാന്‍റ്‌നര്‍ പാറിപ്പറന്നത്. വാഗ്‌നറുടെ ഫുള്‍ടോസില്‍ ബാറ്റുവെച്ച ഒലിയെ വലത്തോട്ട് പറന്ന് സാന്‍റ്‌നര്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ക്യാച്ച് കണ്ട് ഒലി പോപ്പിന് വിശ്വസിക്കാന്‍ പോലുമായില്ല എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

വമ്പന്‍ സെഞ്ചുറിയുമായി ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു മിച്ചല്‍ സാന്‍റ്‌നര്‍. കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി(126) നേടിയ താരം ഇരട്ട സെഞ്ചുറി നേടിയ ബിജെ വാട്‌ലിങ്ങിനൊപ്പം റെക്കോര്‍ഡ് കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം ഇന്നിംഗ്സില്‍ 53 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് മുന്‍നിര ഇംഗ്ലീഷ് വിക്കറ്റുകളും വീഴ്‌ത്തി സാന്‍റ്‌നര്‍. വാട്‌ലിങ്ങും വാഗ്‌നറും സാന്‍റ്‌നറും തിളങ്ങിയ മത്സരം കിവികള്‍ ഇന്നിംഗ്‌സിനും 65 റണ്‍സിനും വിജയിച്ചു.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്