പൊലീസുകാരന്‍ കലക്കി, ബുമ്രയെ വെല്ലുന്ന കൃത്യത! സ്റ്റംപുകള്‍ പിഴുതെറിയുന്ന വീഡിയോ വൈറല്‍

Published : Aug 12, 2023, 03:54 PM ISTUpdated : Aug 12, 2023, 04:00 PM IST
പൊലീസുകാരന്‍ കലക്കി, ബുമ്രയെ വെല്ലുന്ന കൃത്യത! സ്റ്റംപുകള്‍ പിഴുതെറിയുന്ന വീഡിയോ വൈറല്‍

Synopsis

നെറ്റ്‌സിലെ തീപാറും ബൗളറുടെ വീഡിയോ മുംബൈ ഇന്ത്യന്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്

മുംബൈ: ക്രിക്കറ്റ് പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. ഗള്ളി ക്രിക്കറ്റിന്‍റെ നാടായത് കൊണ്ടുതന്നെ രാജ്യാന്തര ക്രിക്കറ്റിലോ ദേശീയ തലത്തിലോ ശ്രദ്ധ പതിയാത്ത ആയിരക്കണക്കിന് മികച്ച താരങ്ങളെ നമുക്ക് പല കോണുകളിലും കാണാന്‍ കഴിയും. ഇങ്ങനെയൊരു പ്രതിഭയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യൂണിഫോം അണിഞ്ഞ പൊലീസുകാരന്‍ നെറ്റ്‌സില്‍ പന്തെറിയുന്നതാണ് വീഡിയോ. നെറ്റ്‌സില്‍ കുട്ടി താരങ്ങള്‍ക്കെതിരെ ഗംഭീര ബൗളിംഗാണ് ഇദേഹം പുറത്തെടുക്കുന്നത്. 

നെറ്റ്‌സിലെ തീപാറും ബൗളറുടെ വീഡിയോ ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അതിഗംഭീരമായി സ്റ്റംപുകള്‍ പിഴുതെറിയുകയാണ് ഇയാള്‍. നെറ്റ്‌സില്‍ ഹീറോയായ പൊലീസുകാരന്‍ രാജസ്ഥാനില്‍ നിന്നുള്ളയാളാണ് എന്നാണ് റിപ്പോര്‍ട്ട്. എറിഞ്ഞ മൂന്ന് പന്തുകളിലും ഇയാള്‍ വിക്കറ്റ് പിഴുതു. മിഡില്‍ സ്റ്റംപും ഓഫ് സ്റ്റംപുമെല്ലാം അനായാസം പുഴുതെറിയുന്നത് വീഡിയോയില്‍ കാണാം. മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്ന അദേഹത്തിന് ഇന്‍സ്വിങറുകള്‍ നന്നായി വഴങ്ങുന്നു എന്നതും ശ്രദ്ധേയം.  

ഈ വീഡിയോയ്‌ക്ക് താഴെ കമന്‍റുകളുമായി ഏറെ ആരാധകരാണ് എത്തിയത്. ക്രിക്കറ്റ് വെറുമൊരു കായികയിനമല്ല, ഇന്ത്യക്കാര്‍ക്ക് അതൊരു വികാരമാണ് എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. ഹാര്‍ദിക് പാണ്ഡ്യയെ ഐപിഎല്ലിലൂടെ സൂപ്പര്‍ താരമാക്കി മാറ്റിയത് പോലെ ഈ പൊലീസുകാരനേയും മികച്ച പേസറാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്ന ഉപദേശമാണ് മുംബൈ ഇന്ത്യന്‍സിന് ആരാധകര്‍ നല്‍കുന്നത്. മുംബൈ ഇന്ത്യന്‍സ് നെറ്റ്‌സിലേക്ക് ഈ പൊലീസുകാരനെ ക്ഷണിക്കണമെന്ന് പറയുന്ന ആരാധകരേയും കാണാം. എന്തായാലും തകര്‍പ്പന്‍ ബൗളിംഗുമായി ഈ പൊലീസുകാരനാണ് ഇപ്പോഴത്തെ താരം. 

വീഡിയോ പങ്കുവെച്ചതിന് പൊലീസുകാരനായ ദര്‍ജാന്‍ മുംബൈ ഇന്ത്യന്‍സിന് നന്ദി പറഞ്ഞു. മുബൈ ഇന്ത്യന്‍സ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്‌ത വീഡിയോയ്‌ക്ക് താഴെയാണ് പൊലീസുകാരന്‍റെ നന്ദിപറച്ചില്‍. 

Read more: ഈഡന്‍ ഗാര്‍ഡന്‍സിലെ തീപ്പിടുത്തം; ലോകകപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കകള്‍ക്ക് വിരാമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിന് പ്രതീക്ഷ വേണ്ട, ഓപ്പണര്‍മാരായി അഭിഷേകും ഇഷാനും തന്നെ, ടീമില്‍ ഒരേയെൊരു മാറ്റം, പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് പിയൂഷ് ചൗള
'പ്രണയത്തിൽ ഞാൻ അന്ധയായിരുന്നു', വിവിയന്‍ റിച്ചാർഡ്സുമായുള്ള വിവാഹം മുടങ്ങാനുള്ള കാരണം വെളിപ്പെടുത്തി നീന ഗുപ്ത