
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മോശം ഫീല്‍ഡറാണ് സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് എന്ന വിമര്‍ശനം കാലങ്ങളായുണ്ട്. ഫീല്‍ഡ് ചെയ്യാന്‍ പറ്റിയ ഫിറ്റ്നസ് അശ്വിനില്ല എന്ന് പലരും വിമര്‍ശിക്കുന്നു. പന്തുകള്‍ ഡൈവ് ചെയ്ത് എടുക്കാനുള്ള അശ്വിന്‍റെ മടിയും ഓടാനുള്ള വേഗക്കുറവും കുപ്രസിദ്ധവുമാണ്. ഹൈദരാബാദില്‍ ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിലെ മോശം ഫീല്‍ഡിംഗിന്‍റെ പേരിലും അശ്വിന്‍ ശകാരിക്കപ്പെടുകയാണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പന്ത് കൊണ്ട് തിളങ്ങിയെങ്കിലും ആര്‍ അശ്വിന് ഒട്ടും നല്ലതായിരുന്നില്ല മൂന്നാം ദിനം ഫീല്‍ഡിംഗിലെ പ്രകടനം. അശ്വിന്‍റെ ഫീല്‍ഡിംഗ് പോരായ്മ കാരണം രണ്ട് ബൗണ്ടറികളാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ മിഡ് ഓണിലേക്കുള്ള ഓലി പോപിന്‍റെ ഫ്ലിക്കില്‍ സ്ലൈഡ് ചെയ്ത് പന്ത് പിടിക്കാനുള്ള അശ്വിന്‍റെ ശ്രമമാണ് ആദ്യം പാളിയത്. അശ്വിന്‍റെ സ്ലൈഡിംഗിനെ മറികടന്ന് പന്ത് പോയപ്പോള്‍ കാല്‍ കൊണ്ട് ബോള്‍ തട്ടിയിടാന്‍ താരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പന്ത് ബൗണ്ടറി കടക്കുകയും ഓലീ പോപും ഇംഗ്ലണ്ടും നാല് റണ്‍സ് നേടുകയും ചെയ്തു.
പിന്നാലെ ഇന്നിംഗ്സിലെ 50-ാം ഓവറിലും ആര്‍ അശ്വിന്‍റെ ഭാഗത്ത് നിന്ന് ഫീല്‍ഡിംഗ് വീഴ്ചയുണ്ടായി. സ്പിന്നര്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ ഓലീ പോപ് മിഡ് വിക്കറ്റിലൂടെ സ്വീപ് ഷോട്ട് കളിച്ചപ്പോള്‍ മിഡ് ഓണ്‍ ഫീല്‍ഡര്‍ രവിചന്ദ്രന്‍ അശ്വിനും ഡീപ് മിഡ് വിക്കറ്റ് ഫീള്‍ഡര്‍ രജത് പാടിദാറും പന്തിനായി ഓടിയടുത്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള ആശയക്കുഴപ്പം ബൗണ്ടറിക്ക് കാരണമായി. അശ്വിന് പന്ത് പിടിക്കും എന്ന് കരുതി പാടിദാര്‍ ബോള്‍ ഒഴിവാക്കിയപ്പോള്‍ പോപ് വീണ്ടും നാല് റണ്‍സ് നേടി. ഇതോടെ വലിയ വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് അശ്വിന്‍ നേരിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!