കമിഴ്ന്നടിച്ചു വീണിട്ടും കാര്യമുണ്ടായില്ല, രചിൻ രവീന്ദ്രയെ പുറത്താക്കിയ റിഷഭ് പന്തിന്‍റെ മിന്നല്‍ സ്റ്റംപിംഗ്

Published : Nov 02, 2024, 04:30 PM IST
കമിഴ്ന്നടിച്ചു വീണിട്ടും കാര്യമുണ്ടായില്ല,  രചിൻ രവീന്ദ്രയെ പുറത്താക്കിയ റിഷഭ് പന്തിന്‍റെ മിന്നല്‍ സ്റ്റംപിംഗ്

Synopsis

ഡെവോണ്‍ കോണ്‍വെയെ വാഷിംഗ്ടൺ സുന്ദര്‍ പുറത്താക്കിയതിന് പിന്നാലെ നാലാമനായി ക്രീസിലിറങ്ങിയ രചിന്‍ രവീന്ദ്ര ബൗണ്ടറിയടിച്ചാണ് അക്കൗണ്ട് തുറന്നത്.

മുംബൈ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ലീഡിനായി ന്യൂസിലന്‍ഡ് പൊരുതുകയാണ്. 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. ന്യൂലിലൻഡിന്‍റെ ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിയാതെ നിരാശപ്പെടുത്തിയ ആര്‍ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ രചിന്‍ രവീന്ദ്രയുടെ നിര്‍ണായക വിക്കറ്റ് നേടി ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയിരുന്നു.

ഡെവോണ്‍ കോണ്‍വെയെ വാഷിംഗ്ടൺ സുന്ദര്‍ പുറത്താക്കിയതിന് പിന്നാലെ നാലാമനായി ക്രീസിലിറങ്ങിയ രചിന്‍ രവീന്ദ്ര ബൗണ്ടറിയടിച്ചാണ് അക്കൗണ്ട് തുറന്നത്. എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ അശ്വിനെതിരെ സിക്സ് പറത്താനായി ക്രീസില്‍ നിന്ന് ചാടിയിറങ്ങിയ രചിന്‍ രവീന്ദ്രക്ക് പിഴച്ചു. പിച്ച് ചെയ്ത് പുറത്തേക്ക് പോയ പന്തില്‍ ബാറ്റ് കൊള്ളിക്കാൻ കഴിയാതിരുന്ന രചിന്‍ രവീന്ദ്രയെ കണ്ണടച്ചു തുറക്കും മുമ്പെ മിന്നല്‍ സ്റ്റംപിംഗിലൂടെ റിഷഭ് പന്ത് മടക്കി. ക്രീസില്‍ തിരിച്ചെത്താനായി രചിന്‍ രവീന്ദ്ര ക്രീസിലേക്ക് ബാറ്റെറിഞ്ഞ് കമിഴ്ന്നടിച്ചു വീണെങ്കിലും അതിന് മുമ്പെ എല്ലാം കഴിഞ്ഞിരുന്നു.

തന്‍റെ പതിവ് ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന അശ്വിന്‍ 14 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി 26 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയ ഗ്ലെന്‍ ഫിലിപ്സിനെ മനോഹരമായൊരു ഗൂഗ്ലിയില്‍ മടക്കി മത്സരത്തിലെ തന്‍റെ രണ്ടാം വിക്കറ്റും വീഴ്ത്തി. നേരത്തെ ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 235 റണ്‍സിന് മറുപടിയായി ഇന്ത്യ 263 റണ്‍സിന് പുറത്തായിരുന്നു. 90 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 180-4ല്‍ നിന്നാണ് ഇന്ത്യ 263ന് പുറത്തായത്.  റിഷഭ് പന്ത് 60 റണ്‍സടിച്ചപ്പോള്‍ വാഷിംഗ്ടൺ സുന്ദര്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം