
ദില്ലി: കാറപകടത്തില്‍ കാലിലേറ്റ ഗുരുതര പരിക്കിന് പിന്നാലെ നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന താരം ക്രച്ചസിന്‍റെ സഹായത്തോടെ നടക്കുന്ന ചിത്രം കഴിഞ്ഞ മാസം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ താരത്തിന്‍റെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുന്നതായും തീവ്ര പരിശീലനമാണ് ഇതിനായി നടത്തുന്നതും എന്ന് വെളിവാക്കുന്ന പുതിയ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ശസ്‌ത്രക്രിയക്ക് ശേഷം ഇരുകൈയിലും ക്രച്ചസ് ഉപയോഗിച്ച് നടക്കുന്ന റിഷഭ് പന്തിന്‍റെ ചിത്രമാണ് മുമ്പ് പുറത്തുവന്നത്. എന്നാലിപ്പോള്‍ താരം ഒരൊറ്റ ക്രച്ചസിന്‍റെ സഹായത്തോടെ നടക്കാനാരംഭിച്ചിരിക്കുന്നു. അതും സ്വിമ്മിംഗ് പൂളിലെ വെള്ളത്തിലൂടെ. ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ റിഷഭ് പങ്കുവെച്ചതും താരത്തിന് ആശംസകളുമായി ക്രിക്കറ്റ് താരങ്ങളും ആരാധകരും ഓടിയെത്തി. റിഷഭിന്‍റെ ഫിറ്റ്‌നസ് മെച്ചപ്പെടുന്നതിന്‍റെ സന്തോഷം സഹതാരം സൂര്യകുമാര്‍ യാദവ് മറച്ചുവെച്ചില്ല. റിഷഭിന്‍റെ ഐപിഎല്‍ ക്ലബായ ഡല്‍ഹി ക്യാപിറ്റല്‍സ്, ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി, ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ റിഷഭ് പന്തിന് ആശംസകളും സ്നേഹവും നേര്‍ന്നു.
2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വലത്തെ കാലില്‍ റിഷഭ് പന്ത് ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. അപകടത്തില്‍ റിഷഭിന്‍റെ കാറിന് തീപിടിച്ചെങ്കിലും താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിഷഭിനെ പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും പിന്നീട് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. എയര്‍ ലിഫ്റ്റ് ചെയ്‌താണ് താരത്തെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്.
ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ സ്പോര്‍ട്‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു താരത്തിന്‍റെ ശസ്ത്രക്രിയയും ചികില്‍സയും. കോകിലാ ബെന്‍ ആശുപത്രിയില്‍ ഒരു മാസത്തോളം കഴിഞ്ഞ ശേഷം വീട്ടിലെത്തിയ താരം ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകളും പരിശീലനവും നടത്തിവരികയാണ്. വരാനിരിക്കുന്ന ഐപിഎല്‍ 2023 സീസണ്‍ താരത്തിന് നഷ്ടമാകും എന്ന് നേരത്തെ ഉറപ്പായിരുന്നു.
ചെറിയ ചുവടുകളെങ്കിലും വലിയ മുന്നേറ്റം; ശസ്‌ത്രക്രിയക്ക് ശേഷം നടക്കാനാരംഭിച്ച് റിഷഭ് പന്ത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!