'ലോകകപ്പിന് മുമ്പ് സൂര്യയുടെ ഫോമാണ് വലിയ ആശങ്ക', ചിരിപടര്‍ത്തി രോഹിത്-വീഡിയോ

Published : Oct 05, 2022, 08:40 PM ISTUpdated : Oct 05, 2022, 09:05 PM IST
'ലോകകപ്പിന് മുമ്പ് സൂര്യയുടെ ഫോമാണ് വലിയ ആശങ്ക', ചിരിപടര്‍ത്തി രോഹിത്-വീഡിയോ

Synopsis

ബൗണ്‍സുള്ള പിച്ചുകളില്‍ കളിച്ച് പരിചയിക്കാന്‍ ഇത് ഉപകരിക്കും. പെര്‍ത്തില്‍ ഏതാനും പരിശീലന മത്സരങ്ങളിലും ഞങ്ങള്‍ കളിക്കും. ജസ്പ്രീത് ബുമ്ര ലോകകപ്പിനില്ല, അതിനാല്‍ ഓസ്ട്രേലിയിയില്‍ കളിച്ച് പരിചയമുള്ള പകരക്കാരനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ആരാകും അതെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് അറിയില്ല.

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങിയെങ്കിലും ആദ്യ രണ്ട് മത്സരം ജയിച്ച് പരമ്പര നേടിയതിനാല്‍ മത്സരശേഷം ഇന്ത്യന്‍ താരങ്ങളെല്ലാം ആഘോഷത്തിന്‍റെ മൂഡിലായിരുന്നു. തമാശപറഞ്ഞും ചിരച്ചുമാണ് കളിക്കാരെല്ലാം സമ്മാനദാനച്ചടങ്ങിനെത്തിയത്. ദക്ഷിണാഫ്രിക്കക്കെിരെ ആദ്യമായാണ് ഇന്ത്യ നാട്ടില്‍ ടി20 പരമ്പര നേടുന്നത്.

മത്സരശേഷം സമ്മാനദാനച്ചടങ്ങിനിടെ ലോകകപ്പിന് മുമ്പുള്ള അവസാന മത്സരമെന്ന നിലയില്‍ എന്തൊക്കെയാണ് ഇനിയുള്ള ആശങ്കകളെന്ന് മുരളി കാര്‍ത്തിക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ചോദിച്ചു. എന്നാല്‍ രോഹിത്തിന്‍റെ മറുപടി ചിരി പടര്‍ത്തുന്നതായിരുന്നു. സൂര്യകുമാറിന്‍റെ ഫോമാണ് വലിയൊരു ആശങ്ക അത് പരിഹരിക്കണമെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. അതുപറഞ്ഞു കഴിഞ്ഞശേഷം രോഹിത്തിന് പോലും ചിരി അടക്കാനായില്ലെന്ന് മാത്രം. എന്നല്‍ അത് നിങ്ങളുടെ അവസാനത്തെ ആശങ്കയല്ലെ എന്നായിരുന്നു ചിരിച്ചുകൊണ്ട് മുരളി കാര്‍ത്തിക്കിന്‍റെ മറുപടി.

പിന്നീട് സത്യസന്ധമായി പറഞ്ഞാല്‍ ബൗളിംഗിലെ പോരായ്മകള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് രോഹിത് പറഞ്ഞു. ഓരോ കളിക്കാര്‍ക്കും അവരുടെ റോളിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടാവണം, അത് നല്‍കുക എന്നത് എന്‍റെ ചുമതലയാണ്. ഇന്ത്യന്‍ ടീമിലെ നിരവധി കളിക്കാര്‍ ഓസ്ട്രേലിയയില്‍ കളിച്ച് പരിചയമുള്ളവരല്ല. ഏഴോ എട്ടോ പേരെ ഇതിന് മുമ്പ് ഓസ്ട്രേലിയയില്‍ കളിച്ചിട്ടുള്ളു. അതിനാലാണ് ലോകകപ്പിലെ ആദ്യ മത്സരത്തിന് രണ്ടാഴ്ച മുമ്പെ ഓസ്ട്രേലിയിലേക്ക് പോകുന്നത്.

അവസാന കളിയില്‍ അടിതെറ്റി സൂര്യ, ഒന്നാം റാങ്കുകാരനായി ലോകപ്പിനിറങ്ങുക റിസ്‌വാന്‍ തന്നെ

ബൗണ്‍സുള്ള പിച്ചുകളില്‍ കളിച്ച് പരിചയിക്കാന്‍ ഇത് ഉപകരിക്കും. പെര്‍ത്തില്‍ ഏതാനും പരിശീലന മത്സരങ്ങളിലും ഞങ്ങള്‍ കളിക്കും. ജസ്പ്രീത് ബുമ്ര ലോകകപ്പിനില്ല, അതിനാല്‍ ഓസ്ട്രേലിയിയില്‍ കളിച്ച് പരിചയമുള്ള പകരക്കാരനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ആരാകും അതെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് അറിയില്ല. ഓസ്ട്രേലിയയിലെത്തിയശേഷം അത് കണ്ടെത്തനാകുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യില്‍ 49 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 227 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 18 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. അദ്യ രണ്ട് ടി20യിലും അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാറിന് അവസാന മത്സരത്തില്‍ എട്ട് റണ്‍സെ നേടാനായുള്ളു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം