ഈ ആവേശം മറക്കാന്‍ പറ്റുവോ; ഫ്ലോറിഡയില്‍ ആരാധകരെ നേരില്‍ക്കണ്ട് നന്ദിയറിയിച്ച് രോഹിത് ശര്‍മ്മ

Published : Aug 07, 2022, 02:41 PM ISTUpdated : Aug 07, 2022, 02:45 PM IST
ഈ ആവേശം മറക്കാന്‍ പറ്റുവോ; ഫ്ലോറിഡയില്‍ ആരാധകരെ നേരില്‍ക്കണ്ട് നന്ദിയറിയിച്ച് രോഹിത് ശര്‍മ്മ

Synopsis

മത്സരത്തില്‍ 59 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയത്തോടെ ഒരു കളി ബാക്കിനില്‍ക്കേ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു

ഫ്ലോറിഡ: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ(India Tour of West Indies 2022) അവസാന രണ്ട് ടി20കള്‍ നടക്കുന്നത് ഫ്ലോറിഡയിലാണ്. കരീബിയന്‍ ദ്വീപുകളേക്കാള്‍ ഇന്ത്യന്‍ ആരാധകര്‍ കൂടുതലുള്ള അമേരിക്കയിലെ മത്സരങ്ങള്‍ അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന് കൂടുതല്‍ ആവേശമാണ്. ഇന്നലെ നാലാം ടി20(West Indies vs India 4th T20I) കാണാന്‍ വലിയ ആരാധകക്കൂട്ടമാണ് ഫ്ലോറിഡയിലെ ലൗഡര്‍ഹില്ലിലുള്ള സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ എത്തിയത്. 

മത്സരത്തില്‍ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ ജയത്തിന് ആവേശം പകര്‍ന്ന ആരാധകരെ നേരില്‍ക്കണ്ട് നന്ദി പറയാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ മറന്നില്ല. മൈതാനം വലംവെച്ച് ആരാധകര്‍ക്ക് കൈ കൊടുത്തു ഹിറ്റ്‌മാന്‍. ആരാധകര്‍ക്കൊപ്പമുള്ള രോഹിത് ശര്‍മ്മയുടെ ദൃശ്യങ്ങള്‍ മത്സര ശേഷം ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

ആവേശ ജയം, പരമ്പര 

മത്സരത്തില്‍ 59 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയത്തോടെ ഒരു കളി ബാക്കിനില്‍ക്കേ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായതോടെയാണിത്. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് കരീബിയന്‍ പടയുടെ ഉയര്‍ന്ന സ്‌കോറുകാര്‍. ഇന്ത്യക്കായി ഒരിക്കല്‍ക്കൂടി തിളങ്ങിയ അര്‍ഷ്‌ദീപ് സിംഗ് 3.1 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയത് ശ്രദ്ധേയമായി. പേസര്‍ ആവേശ് ഖാനും സ്‌പിന്നര്‍മാരായ അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച തുടക്കത്തിന് ശേഷം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കുകയായിരുന്നു. ഇടവേളകളില്‍ വിക്കറ്റ് വീണതൊന്നും ഇന്ത്യയെ തളര്‍ത്തിയില്ല. 31 പന്തില്‍ 44 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(33), മലയാളി താരം സഞ്ജു സാംസണ്‍(23 പന്തില്‍ പുറത്താകാതെ 30*),  സൂര്യകുമാര്‍ യാദവ്(24), അക്സര്‍ പട്ടേല്‍(8 പന്തില്‍ പുറത്താകാതെ 20*) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും സൂര്യയും 4.4 ഓവറില്‍ 53 റണ്‍സ് ചേര്‍ത്തിരുന്നു. 

Read more: കണക്കില്‍ സഞ്ജു പവറാടാ, പവര്‍; രോഹിത്, കോലി, റിഷഭ്... കൊമ്പന്‍മാരെല്ലാം ഏറെ പിന്നില്‍

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല