Virat Kohli’s 100th Test : വിരാട് കോലിയെ കിംഗായി വാഴിച്ച് രോഹിത്; സഹതാരങ്ങളുടെ ഗാര്‍ഡ് ഓഫ് ഹോണര്‍- വീഡിയോ

Published : Mar 05, 2022, 03:29 PM ISTUpdated : Mar 05, 2022, 03:53 PM IST
Virat Kohli’s 100th Test : വിരാട് കോലിയെ കിംഗായി വാഴിച്ച് രോഹിത്; സഹതാരങ്ങളുടെ ഗാര്‍ഡ് ഓഫ് ഹോണര്‍- വീഡിയോ

Synopsis

Virat Kohli’s 100th Test : ഗാര്‍ഡ് ഓഫ് ഹോണറിന് ശേഷം രോഹിത്തിനും സഹതാരങ്ങള്‍ക്കും അരികില്ലെത്തി നന്ദിയും സന്തോഷവും പ്രകടിപ്പിച്ച് കോലി

മൊഹാലി: കരിയറിലെ നൂറാം ടെസ്റ്റില്‍ (Virat Kohli 100th Test) ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് ഗാര്‍ഡ് ഓഫ് ഹോണറുമായി (Guard of Honour) സഹതാരങ്ങള്‍ (Team India). ലങ്ക ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങവേ കോലിയെ ആദരിക്കാന്‍ സഹതാരങ്ങളോട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (Rohit Sharma) ആവശ്യപ്പെടുകയായിരുന്നു. ഗാര്‍ഡ് ഓഫ് ഹോണറിന് ശേഷം രോഹിത്തിനും സഹതാരങ്ങള്‍ക്കും അരികിലെത്തി നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു കിംഗ് കോലി. 

മൊഹാലിയില്‍ ജഡേജയുടെ തേര്‍വാഴ്‌ച; സൂപ്പര്‍ സെഞ്ചുറി

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഐതിഹാസിക സെഞ്ചുറിയുടെ കരുത്തില്‍ മൊഹാലിയില്‍ ഇന്ത്യന്‍ എട്ടിന് 574 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 228 പന്തില്‍ 17 ഫോറും 3 സിക്‌സറുകളുമായി 175 റണ്‍സെടുത്ത് പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജഡേജയ്‌ക്കൊപ്പം മുഹമ്മദ് ഷമി (19) പുറത്താവാതെ നിന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്. ആദ്യദിനം തകര്‍ത്തടിച്ച റിഷഭ് പന്തിന്(96) പുറമെ രണ്ടാംദിനം ആര്‍ അശ്വിന്‍ (61) ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം ആദ്യദിനം പുറത്തെടുത്തിരുന്നു.

മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളില്‍ രവീന്ദ്ര ജഡേജ പങ്കാളിയായി. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനുള്ള സമര്‍പ്പണം കൂടിയായിരുന്നു ജഡേജയുടെ സെഞ്ചുറി. പ്രഥമ ഐപിഎല്ലില്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സില്‍ അംഗമായിരുന്നു ജഡേജ. അശ്വിനൊപ്പം 130 റണ്‍സിന്‍റെ കൂട്ടുകെട്ട് ജഡ്ഡു പടുത്തുയര്‍ത്തിയത് രണ്ടാംദിനം ഇന്ത്യക്ക് കരുത്തായി. അശ്വിന്‍ എട്ട് ബൗണ്ടറികളുടെ സഹായത്തോടെയാണ് 61 റണ്‍സെടുത്തത്. നൂറാം ടെസ്റ്റിലെ 100 കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ ആദ്യ ഇന്നിംഗ്‌സില്‍ വിരാട് കോലി 45ല്‍ പുറത്തായെങ്കിലും ടെസ്റ്റ് കരിയറില്‍ 8000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കുന്ന ആറാം ഇന്ത്യന്‍ താരമാകാന്‍ കിംഗിനായി. 

ലങ്കയ്‌ക്ക് ഇന്ത്യയുടെ ആദ്യ പ്രഹരം

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ശ്രീലങ്ക ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 23 ഓവറില്‍ 54/1 എന്ന നിലയിലാണ്. 60 പന്തില്‍ 17 റണ്‍സ് നേടിയ ലഹിരു തിരിമന്നെയെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കി. നായകന്‍ ദിമുത് കരുണരത്‍നെയും(27), പാതും നിസംങ്കയുമാണ് (6) ക്രീസില്‍.

IND vs SL : ജഡേജയ്ക്ക് മുന്നില്‍ തളര്‍ന്ന് ലങ്കന്‍ ബൗളര്‍മാര്‍; മൊഹാലിയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും