എക്കാലത്തേയും മികച്ച അരങ്ങേറ്റം! 20 പന്തില്‍ 19 ഡോട്ട് ബോള്‍, ഒരു റണ്ണിന് 3 വിക്കറ്റ്- വീഡിയോ

Published : Aug 10, 2023, 03:41 PM ISTUpdated : Aug 10, 2023, 03:48 PM IST
എക്കാലത്തേയും മികച്ച അരങ്ങേറ്റം! 20 പന്തില്‍ 19 ഡോട്ട് ബോള്‍, ഒരു റണ്ണിന് 3 വിക്കറ്റ്- വീഡിയോ

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസിന്‍റെ ട്വന്‍റി 20 പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിലേക്ക് ക്ഷണം കിട്ടിയ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ ആര് എന്നതിനുള്ള മറുപടി ഇതാ

ഓവല്‍: സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഈ പേരൊന്ന് കുറിച്ച് വച്ചോളൂ. ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് ലീഗില്‍ വിസ്‌മയ റെക്കോര്‍ഡുമായി അരങ്ങേറിയിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇടംകൈയന്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍. എറിഞ്ഞ 20 പന്തുകളില്‍ 19 എണ്ണവും ഡോട് ബോളാക്കിയ താരം ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. ഓസ്ട്രേലിയന്‍ ദേശീയ ട്വന്‍റി 20 ടീമിലേക്ക് ക്ഷണം കിട്ടി രണ്ട് മാത്രം ദിവസത്തിന് ശേഷമാണ് സ്‌പെന്‍സറിന്‍റെ ഈ വിസ്‌മയ ബൗളിംഗ്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസിന്‍റെ ട്വന്‍റി 20 പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിലേക്ക് ക്ഷണം കിട്ടിയ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ ആര് എന്നതിനുള്ള മറുപടി ഇതാ. ദി ഹണ്ട്രഡ് ലീഗിലെ അരങ്ങേറ്റത്തില്‍ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരെ ഓവല്‍ ഇന്‍വിന്‍സിബിള്‍സിനായി എറിഞ്ഞ 20 പന്തില്‍ 19 ഉം ഡോട്ടാക്കി ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി അമ്പരപ്പിക്കുകയായിരുന്നു താരം. ഇതോടെ അദേഹത്തിന്‍റെ ടീമായ ഓവല്‍ ഇന്‍വിന്‍സിബിള്‍സ്, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരെ 94 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓവല്‍ ഇന്‍വിന്‍സിബിള്‍സ് അഞ്ച് വിക്കറ്റിന് 186 എന്ന മികച്ച സ്കോര്‍ നേടി. 42 പന്തില്‍ 59 റണ്‍സെടുത്ത ജേസന്‍ റോയിയും 13 പന്തില്‍ 32 നേടിയ വില്‍ ജാക്‌സും 27 പന്തില്‍ 60 എടുത്ത ഹെന്‍‌റിച്ച് ക്ലാസനും അവസാനം 8 പന്തില്‍ 17 നേടിയ ജോര്‍ദാന്‍ കോക്‌സുമാണ് ഓവല്‍ ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ ബൗളിംഗ് കൊടുങ്കാറ്റായപ്പോള്‍ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിന് 89 പന്തില്‍ 92 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 21 പന്തില്‍ 37 എടുത്ത ജാമീ ഓവര്‍ട്ടനാണ് ടോപ് സ്കോറര്‍. വെടിക്കെട്ട് വീരന്‍ ജോസ് ബട്‌ലര്‍ക്ക് 24 പന്തില്‍ 23 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 

കാണാം സ്‌പെന്‍സര്‍ ജോണ്‍സണിന്‍റെ ബൗളിംഗ്

Read more: ഏഷ്യാ കപ്പ്: ഇന്ത്യയെ വെല്ലുവിളിക്കാന്‍ ഒരുമുഴം മുമ്പേ ടീം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; സര്‍പ്രൈസുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍