തുടര്‍ച്ചയായി മൂന്ന് സിക്‌സോടെ സെഞ്ചുറി! സോഷ്യല്‍ മീഡിയ അടക്കി ഭരിച്ച് അഭിഷേക് ശര്‍മ - വീഡിയോ

Published : Jul 07, 2024, 07:04 PM IST
തുടര്‍ച്ചയായി മൂന്ന് സിക്‌സോടെ സെഞ്ചുറി! സോഷ്യല്‍ മീഡിയ അടക്കി ഭരിച്ച് അഭിഷേക് ശര്‍മ - വീഡിയോ

Synopsis

വെല്ലിംഗ്ടണ്‍ മസകാഡ്‌സക്കെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ നേടിയാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

ഹരാരെ: കളിക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ തന്നെ സെഞ്ചുറി നേടാന്‍ ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മയ്ക്കായിരുന്നു. സിംബാബ്‌വെക്കെതിരെ ഹരാരെയില്‍ നടന്ന രണ്ടാം ടി20യിലാണ് അഭിഷേക് സെഞ്ചുറി നേടിയത്. 47 പന്തുകള്‍ നേരിട്ട 23കാരന്‍ എട്ട് സിക്‌സും ഏഴ് ഫോറും നേടി. അഭിഷേകിനെ കൂടാതെ റുതാരാജ് ഗെയ്കവാദ് (47 പന്തില്‍ 77), റിങ്കു സിംഗ് (22 പന്തില്‍ 48) എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 234 റണ്‍സാണ് അടിച്ചെടുത്തത്.

വെല്ലിംഗ്ടണ്‍ മസകാഡ്‌സക്കെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ നേടിയാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇടങ്കയ്യന്റെ തകര്‍പ്പന്‍ സിക്‌സുകളുടെ വീഡിയോ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വ്യക്തിഗത സ്‌കോര്‍ 82ല്‍ നില്‍ക്കെയാണ് അഭിഷേക് മൂന്ന് സിക്‌സുകള്‍ നേടുന്നത്. തകര്‍പ്പന്‍ ഷോട്ടുകളുടെ വീഡിയോ കാണാം...

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (2) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. മുസറബാനിക്കായിരുന്നു വിക്കറ്റ്. പിന്നീട് മൂന്നാം വിക്കറ്റില്‍ അഭിഷേക് - റുതുരാജ് സഖ്യം 137 റണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ അഭിഷേക് താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ട്രാക്കിലായി. ഇടങ്കയ്യന്‍ ബാറ്ററുടെ ഒരു ക്യാച്ചും സിംബാബ്വെ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. 14-ാം ഓവറിലെ അവസാന പന്തിലാണ് അഭിഷേക് മടങ്ങുന്നത്. ആദ്യ മത്സരത്തില്‍ അഭിഷേക് റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു.

രോഹിത് നായകനായി തുടരും, വ്യക്തത വരുത്തി ജയ് ഷാ! രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ നയിക്കും

ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, റിയാന്‍ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍