ട്വന്റി 20 ലോകകപ്പ് നായകനായി ഫെബ്രുവരിയില്‍ തന്നെ രോഹിത് ശര്‍മ്മയെ പ്രഖ്യാപിച്ച് നടത്തിയ തയാറെടുടുപ്പുകള്‍ വിജയിച്ചെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം.

മുംബൈ: കഴിഞ്ഞ ആഴ്ച്ചയാണ് രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത്തിന്റെ കീഴില്‍ ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് നേടിയ ശേഷമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഏകദിന-ടെസ്റ്റ് മത്സരങ്ങളില്‍ തുടാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. രോഹിത്തിന് കീഴിലാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തിയിരുന്നതും. ഇപ്പോള്‍ രോഹിത്തില്‍ ഒരിക്കല്‍കൂടി വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് ബിസിസിഐ. 

അടുത്ത വര്‍ഷത്തെ രണ്ട് ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലും രോഹിത് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ലോകകപ്പ് ജയതീന് പിന്നാലെ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും നായകപദവിയിലേക്ക് മറ്റൊരു പേരില്ലെന്ന് വ്യക്തമാകുന്നു ജയ് ഷ. അടുത്ത ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കേണ്ട ചാമ്പ്യന്‍സ് ട്രോഫിയിലും ജൂണ് വരെ നീളുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് തന്നെ ടീം ഇന്ത്യയെ നയിക്കും. 

വരവറിയിച്ച് അഭിഷേക് ശര്‍മ, രണ്ടാം ടി20യില്‍ തന്നെ സെഞ്ചുറി! സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ഏകദിന ഫോര്‍മാറ്റിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുക. ട്വന്റി 20 ലോകകപ്പ് നായകനായി ഫെബ്രുവരിയില്‍ തന്നെ രോഹിത് ശര്‍മ്മയെ പ്രഖ്യാപിച്ച് നടത്തിയ തയാറെടുടുപ്പുകള്‍ വിജയിച്ചെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. ഒക്ടോബറില്‍ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ട്വന്റി 20യിലെ പുതിയ നായകനെയും പ്രഖ്യാപിച്ചേക്കും. രോഹിത്തിനു കീഴില്‍ വൈസ് ക്യാപ്റ്റന്‍ ആയിരുന്ന ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ നായകപദവി ഉറപ്പിച്ചെന്നാണ് വിലയിരുത്തല്‍. 

അതേസമയം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടീമിന്റെ ഉപദേഷ്ടാവായിരുന്ന ഗൗതം ഗംഭീര്‍ ഈഡന്‍ ഗാര്‍ഡന്‍സിലെത്തി ആരാധകര്‍ക്ക് നന്ദി പറയുന്ന വീഡിയോ ചിത്രീകരിച്ചതായി സൂചനയുണ്ട്. ഇന്ത്യന്‍ ടീം മുഖ്യ പരിശീലക പദവിയിലേക്ക് ഗംഭീറിനെ പരിഗണിക്കുന്നതിനിടെയാണ് വീഡിയോ ചിത്രീകരണം.