പ്രധാനപ്പെട്ട സാധനം മറന്നു, ഗ്ലൗസല്ല! അബ്‌ഡൊമന്‍ ഗാര്‍ഡ് ഇല്ലാതെ മുജീബ് റഹ്മാന്‍ ബാറ്റിംഗിന്; രസകരമായ വീഡിയോ

Published : Oct 07, 2023, 10:18 PM IST
പ്രധാനപ്പെട്ട സാധനം മറന്നു, ഗ്ലൗസല്ല! അബ്‌ഡൊമന്‍ ഗാര്‍ഡ് ഇല്ലാതെ മുജീബ് റഹ്മാന്‍ ബാറ്റിംഗിന്; രസകരമായ വീഡിയോ

Synopsis

അഫ്ഗാന്റെ ബാറ്റിംഗ് ഇന്നിംഗ്‌സില്‍ ഒരു രസകരമായ സംഭവം നടന്നു. മുജീബ് ഉര്‍ റഹ്മാന്‍ ക്രീസിലെത്തിയപ്പോഴായിരുന്നു അത്. ഗ്രൗണ്ടിലെത്തിയത് മുതല്‍ അദ്ദേഹം എന്തോ മറന്നത് പോലെയായിരുന്നു.

ധരംശാല: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയിരുന്ന അഫ്ഗാനിസ്ഥാന്‍ 37.2 ഓവറില്‍ 156ന് എല്ലാവരും പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ഷാക്കിബ് അല്‍ ഹസന്‍, മെഹിദി ഹസന്‍ മിറാസ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 34.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് (59) ടോപ് സ്‌കോറര്‍. ബാറ്റിംഗിലും തിളങ്ങിയ മെഹിദി 57 റണ്‍സ് നേടി. 

എന്നാല്‍ അഫ്ഗാന്റെ ബാറ്റിംഗ് ഇന്നിംഗ്‌സില്‍ ഒരു രസകരമായ സംഭവം നടന്നു. മുജീബ് ഉര്‍ റഹ്മാന്‍ ക്രീസിലെത്തിയപ്പോഴായിരുന്നു അത്. ഗ്രൗണ്ടിലെത്തിയത് മുതല്‍ അദ്ദേഹം എന്തോ മറന്നത് പോലെയായിരുന്നു. താരം അബ്‌ഡൊമന്‍ ഗാര്‍ഡ് ധരിക്കാതെയാണ് ക്രീസിലെത്തിത്. രസകരമായ സംഭവം ഐസിസി ഇന്‍സ്റ്റഗ്രാമം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ കാണാം...

നേരത്തെ, ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ തന്‍സിദ് ഹസന്‍ (5), ലിറ്റണ്‍ ദാസ് (3) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായിരുന്നു. തന്‍സിദ് റണ്ണൗട്ടായപ്പോള്‍ ദാസിനെ ഫസല്‍ഹഖ് ഫാറൂഖി ബൗള്‍ഡാക്കി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിറാസ് - ഷാന്റോ സഖ്യമാണ് ബംഗ്ലാദേശിന്റെ വിജയത്തില്‍ നട്ടെല്ലായ കൂട്ടുകെട്ടുണ്ടാക്കിയത്. ഇരുവരും 97 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ മിറാസിനെ പുറത്താക്കി നവീന്‍ ഉള്‍ ഹഖ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. 73 പന്ത് നേരിട്ട മിറാസ് അഞ്ച് ബൗണ്ടറികള്‍ നേടിയിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് (14) തിളങ്ങാനായില്ല. എന്നാല്‍ മുഷ്ഫിഖുര്‍ റഹീമിനെ (2) കൂട്ടുപിടിച്ച് ഷാന്റെ ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ 57 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസ് മാത്രമാണ് അഫ്ഗാന്‍ നിരയില്‍ തിളങ്ങിയിരുന്നത്. അസ്മതുള്ള ഒമര്‍സായ് (22), ഇബ്രാഹിം സദ്രാന്‍ (22) എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റുതാരങ്ങള്‍. 

കൃത്യമായ ഇടവേളകളില്‍ അഫ്ഗാന് വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. റഹ്മത്ത് ഷാ (18) ഹഷ്മതുള്ള ഷഹീദി (18) എന്നിവര്‍ക്കും തിളങ്ങാനായില്ല. നജീബുള്ള സദ്രാന്‍ (5), നബി (5), റാഷിദ് ഖാന്‍ (9) എന്നിവരും നിരാശപ്പെടുത്തി. മുജീബ് ഉര്‍ റഹ്മാന്‍ (1), നവീന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

'കിളിയെ കിളിയെ' മലയാളം പാട്ടിന്റെ അകമ്പടിയില്‍ തിമിര്‍ത്ത് റയലിന്റെ വിനീഷ്യസും ബെല്ലിംഗ്ഹാമും; വീഡിയോ വൈറല്‍

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല