സച്ചിനും രോഹിത്തിനും പിന്നാലെ ആ വെല്ലുവിളി ഏറ്റെടുത്ത് രഹാനെ- വീഡിയോ കാണാം

Published : May 18, 2020, 10:44 PM IST
സച്ചിനും രോഹിത്തിനും പിന്നാലെ ആ വെല്ലുവിളി ഏറ്റെടുത്ത് രഹാനെ- വീഡിയോ കാണാം

Synopsis

നേരത്തെ യുവരാജ് സിംഗാണ് രോഹിത്തിനേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും വെല്ലുവിളിച്ചിരുന്നത്. ട്വിറ്ററിലാണ് രഹാനെ വീഡിയോ പങ്കുവച്ചത്.

മുംബൈ: രോഹിത് ശര്‍മ നല്‍കിയ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യന്‍ ടെസ്റ്റ് താരം അജിന്‍ക്യ രഹാനെ. ക്രിക്കറ്റ് ബാറ്റിന്റെ അരിക് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് രോഹിത് വെല്ലുവിളിച്ചത്. നേരത്തെ യുവരാജ് സിംഗാണ് രോഹിത്തിനേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും വെല്ലുവിളിച്ചിരുന്നത്. ട്വിറ്ററിലാണ് രഹാനെ വീഡിയോ പങ്കുവച്ചത്. ഇതോടൊപ്പം ശിഖര്‍ ധവാന്‍, വൃദ്ധിമാന്‍ സാഹ, ചേതേശ്വര്‍ പൂജാര എന്നിവരെയും രഹാനെ വെല്ലുവിളിച്ചിട്ടുണ്ട്. വീഡിയോ കാണാം....

സച്ചിന്‍ കണ്ണുകള്‍ മൂടിക്കെട്ടിയാണ് സംഭവം പൂര്‍ത്തിയാക്കിയത്. എന്നാല്‍ അതിലൊരു ട്വിസ്റ്റുണ്ടായിരുന്നു. സച്ചിന്റെ കണ്ണുകെട്ടിയിരുന്ന ആ കറുത്ത തുണി മറുവശം കാണാവുന്ന തരത്തില്‍ സുതാര്യമായിരുന്നു. ഇക്കാര്യം പിന്നീടാണ് സച്ചിന്‍ വ്യക്തമാക്കിയത്. സച്ചിന്റെ വീഡിയോ കാണാം.


രോഹിത് ബാറ്റിന്റെ പിടി ഉപയോഗിച്ചാണ് വെല്ലുവിളി സ്വീകരിച്ചത്. പിന്നാലെ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, അജിന്‍ക്യ രഹാനെ എന്നിവരെ വെല്ലുവിളിക്കുകയായിരുന്നു. രോഹിത്തിന്റെ വീഡിയോ കാണാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും