കോലിയുടെ ഫിറ്റ്‌നെസ് അത്ഭുതപ്പെടുത്തി; ക്യാപ്റ്റനെ പുകഴ്ത്തി ചാഹല്‍

Published : May 18, 2020, 09:41 PM IST
കോലിയുടെ ഫിറ്റ്‌നെസ് അത്ഭുതപ്പെടുത്തി; ക്യാപ്റ്റനെ പുകഴ്ത്തി ചാഹല്‍

Synopsis

കഴിഞ്ഞ ആറ് വര്‍ഷമായിട്ട് കോലിക്കൊപ്പമാണ. ഐപിഎല്ലായാലും ഇന്ത്യന്‍ ടീമായായും ഞങ്ങള്‍ ഒരുമിച്ചാണ്. ഇത്രയും കാലത്തിനിടെ കോലിയില്‍ നിന്ന് പഠിച്ചത് എളിമയാണ്.

ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രധാന ആയുധങ്ങളില്‍ ഒരാളാണ് സ്പിന്നറായ യൂസ്‌വേന്ദ്ര ചാഹല്‍. പലപ്പോഴും ടീമിന് ബ്രേക്ക് ത്രൂ  നല്‍കുന്നത് ചാഹലിന്റെ പന്തുകളാണ്. കോലി താരത്തെ നന്നായി ഉപയോഗിക്കാറുമുണ്ട്. ഐപിഎല്ലിലും കോലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ചാഹല്‍ കളിക്കുന്നത്. ഇപ്പോഴിതാ കോലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ചാഹല്‍. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാഹല്‍.

പരിശീലനം പുനഃരാരംഭിക്കാന്‍ ഒരുങ്ങി ബിസിസിഐ; താരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന

കോലി എപ്പോഴും താഴ്മയോടെ പെരുമാറുന്ന താരമെന്നാണ് ചാഹല്‍ പറയുന്നത്. താരം തുടര്‍ന്നു... ''കഴിഞ്ഞ ആറ് വര്‍ഷമായിട്ട് കോലിക്കൊപ്പമാണ. ഐപിഎല്ലായാലും ഇന്ത്യന്‍ ടീമായായും ഞങ്ങള്‍ ഒരുമിച്ചാണ്. ഇത്രയും കാലത്തിനിടെ കോലിയില്‍ നിന്ന് പഠിച്ചത് എളിമയാണ്. എല്ലാവരോടെ താഴ്മയോടെ മാത്രമെ കോലി പെരുമാറുകയുള്ളൂ. വലിയ താരമാണെന്നോ ലോകമൊട്ടുക്കും ആരാധകരുണ്ടെന്നോ അദ്ദേഹം ശ്രദ്ധിക്കാറില്ല. ഒരാള്‍ കോലിയുടെ ഗുണങ്ങളുടെ 30 ശതമാനമെങ്കിലും എത്തിയാല്‍ അതുമതി.'' ചാഹല്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഇക്കാരണങ്ങള്‍; വെളിപ്പെടുത്തലുമായി ഗംഭീര്‍

കോലിയുടെ ഫിറ്റ്‌നെസിനെ കുറിച്ചും ചാഹല്‍ വാചലനായി. '' കോലിയുടെ ശരീരത്തിലെ മാറ്റം അത്ഭുതപ്പെടുത്തി. ജിം ഇഷ്ടപ്പെടുന്ന താരമാണ് കോലി. അദ്ദേഹത്തില്‍ നിന്നാണ് ശരീരത്തെ മാറ്റിയെടുക്കുന്നത് ഞാന്‍ പഠിച്ചത്.'' താരം പറഞ്ഞുനിര്‍ത്തി. 52 ഏകദിനത്തില്‍ നിന്ന് 91 വിക്കറ്റും 42 ടി20യില്‍ നിന്ന് 55 വിക്കറ്റും 84 വിക്കറ്റും നേടിയിട്ടുണ്ട് ചാഹല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്