ആറ് പന്തില്‍ ആറ് സിക്‌സുമായി ആന്ദ്രേ റസ്സല്‍; സിക്സ്റ്റി ടൂര്‍ണമെന്റില്‍ വെടിക്കെട്ട്- വീഡിയോ കാണാം

Published : Aug 28, 2022, 02:48 PM IST
ആറ് പന്തില്‍ ആറ് സിക്‌സുമായി ആന്ദ്രേ റസ്സല്‍; സിക്സ്റ്റി ടൂര്‍ണമെന്റില്‍ വെടിക്കെട്ട്- വീഡിയോ കാണാം

Synopsis

കേവലം 24 പന്തുകള്‍ മാത്രം നേരിട്ട റസ്സല്‍ 72 റണ്‍സ് അടിച്ചെടുത്തു. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു റസ്സലിന്റെ ഇന്നിംഗ്‌സ്. ഏഴാം ഓവറിലായിരുന്നു റസ്സലിന്റെ പ്രകടനം.

ട്രിനിഡാഡ്: ഒരു ഓവറില്‍ ആറ് സിക്‌സുമായി വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രേ റസ്സല്‍. സിക്‌സ്റ്റി ടൂര്‍ണമെന്റില്‍ ട്രിനിബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് താരം ഒരു ഓവറില്‍ ആറ് സിക്‌സ് പായിച്ചത്. കിറ്റ്‌സ് നെവിസ് പാട്രിയോട്‌സിന്റെ ഡൊമിനിക് ഡ്രേക്‌സിനെതിരെയാണ് റസ്സല്‍ താണ്ഡവമാടിയത്.

കേവലം 24 പന്തുകള്‍ മാത്രം നേരിട്ട റസ്സല്‍ 72 റണ്‍സ് അടിച്ചെടുത്തു. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു റസ്സലിന്റെ ഇന്നിംഗ്‌സ്. ഏഴാം ഓവറിലായിരുന്നു റസ്സലിന്റെ പ്രകടനം. അടുത്ത ഓവറിന്റെ ആദ്യ പന്തിലും റസ്സല്‍ സിക്‌സര്‍ നേടി. സിക്സ്റ്റി ക്രിക്കറ്റിലെ നിയമപ്രകാരം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ സ്‌ട്രൈക്ക് മാറുന്ന രീതിയില്ല. വീഡിയോ കാണാം...

10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. ടിം സീഫെര്‍ട്ട് (22), ടിയോണ്‍ വെബ്‌സ്റ്റര്‍ (22), സീക്കുജെ പ്രസന്ന (19) എന്നിവരുടെ ഇന്നിംഗ്‌സും ടീമിന് ഗുണം ചെയ്തു. 

റസ്സലിന്റെ കരുത്തില്‍ ടീം ജയിക്കുകയും ചെയ്തു. മൂന്ന് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ സെന്റ് കിറ്റ്‌സ് 152ന് പുറത്താവുകയായിരുന്നു. 

ഷെഫാനെ റുഥര്‍ഫോര്‍ഡ് (15 പന്തില്‍ 50), ആന്ദ്രേ ഫ്‌ളെച്ചര്‍ (15 പന്തില്‍ 33), ഡ്രേക്‌സ് (10 പന്തില്‍ 33) എന്നിവരാണ് സെന്റ് കിറ്റ്‌സിനായി തിളങ്ങിയത്. ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് രണ്ട് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. 

ക്രിക്കറ്റിലെ പുതിയ ഫോര്‍മാറ്റാണിത്. ഒരു ടീമിന് 10 ഓവര്‍ മാത്രമാണ് ബാറ്റിംഗ്. ക്രിസ് ഗെയിലിന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റിന് തുടക്കമായത്. വെസ്റ്റ് ഇന്‍ഡീസില്‍ മാത്രമാണിപ്പോള്‍ ടൂര്‍ണമെന്റ് നടക്കുന്നത്.
 

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍