കാമറോണ്‍ ഗ്രീനിന് അഞ്ച് വിക്കറ്റ്, വാര്‍ണര്‍ തിളങ്ങി; സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ജയം

By Web TeamFirst Published Aug 28, 2022, 1:57 PM IST
Highlights

നേരത്തെ, കാമറോണ്‍ ഗ്രീനിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഭേദപ്പെട്ട തുടക്കമാണ് അവര്‍ക്ക് ലഭിച്ചത്. വെസ്ലി മധെവേരെ (72), ടഡിവാന്‍ഷെ മറുമാനി (45) എന്നിവരാണ് സിംബാബ്‌വെ നിരയിയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

ടൗണ്‍സ്‌വില്ലെ: സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. ടൗണ്‍സ്‌വില്ലെ ടോണി അയര്‍ലന്‍ഡ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ. സിംബാബ്‌വെ 47.3 ഓവറില്‍ 200ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലയ 33.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

57 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്റ്റീവന്‍ സ്മിത്ത് (പുറത്താവാതെ 48) മികച്ച പ്രകടനം പുറത്തെടുത്തു. 9 പന്തില്‍ പുറത്താവാതെ 32 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് വിജയം എളുപ്പത്തിലാക്കിയത്. ആരോണ്‍ ഫിഞ്ച് (15), അലക്‌സ് ക്യാരി (10), മാര്‍കസ് സ്റ്റോയിനിസ് (19), മിച്ചല്‍ മാര്‍ഷ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റ്യാന്‍ ബേണ്‍ സിംബാബ്‌വെയ്ക്കായി ഒരു വിക്കറ്റ് വീഴ്ത്തി.

രാഹുല്‍ ദ്രാവിഡ് കൊവിഡില്‍ നിന്ന് മുക്തന്‍; ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു, ലക്ഷ്മണ്‍ നാട്ടിലേക്ക്

നേരത്തെ, കാമറോണ്‍ ഗ്രീനിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഭേദപ്പെട്ട തുടക്കമാണ് അവര്‍ക്ക് ലഭിച്ചത്. വെസ്ലി മധെവേരെ (72), ടഡിവാന്‍ഷെ മറുമാനി (45) എന്നിവരാണ് സിംബാബ്‌വെ നിരയിയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്നൊസെന്റ് കയയുടെ (17) വിക്കറ്റാണ് ആദ്യം സിംബാബ്‌വെയ്ക്ക് നഷ്ടമായത്. എന്നാല്‍ മധ്യനിര താരങ്ങളായ ടോണി മുനോഗ്യ (7), സിക്കന്ദര്‍ റാസ (5)  എന്നിവര്‍ നിരാശപ്പെടുത്തി. 

പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ രോഹിത്തിന് പ്ലയിംഗ് ഇലവന്‍ തലവേദന! ഇന്ത്യ- പാക് മത്സരം കാണാനുള്ള വഴികള്‍

ക്യാപ്റ്റന്‍ റെഗിസ് ചകാബ്വയുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 200ലെത്തിച്ചത്. റ്യാന്‍ ബേള്‍ (2), ലൂക് ജോംഗ്‌വെ (3), ബ്രാഡ് ഇവാന്‍സ് (5), ന്യൗചി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റിച്ചാര്‍ഡ് ഗവാര (0) പുറത്താവാതെ നിന്നു. ഗ്രീനിന് പുറമെ ആഡം സാംപ മൂന്ന് വിക്കറ്റെടുത്തു. മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി. ഗ്രീനാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ഏകദിനം ബുധനാഴ്ച്ച നടക്കും. ശനിയാഴ്ച്ചയാണ് അവസാന ഏകദിനം
 

click me!