സച്ചിന്റെ വഴിയേ അര്‍ജുന്‍; ലഖ്നൗ ക്യാമ്പില്‍ റിഷഭ് പന്തിനെ ഞെട്ടിച്ച് ജൂനിയര്‍ ടെണ്ടുല്‍ക്കര്‍

Published : Mar 19, 2026, 02:28 PM IST
Arjun Tendulkar with LSG Skipper Rishabh Pant

Synopsis

ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാമ്പിലെത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, തന്റെ ബാറ്റിന്റെ ഭാരം കൊണ്ട് ഋഷഭ് പന്തിനെ അത്ഭുതപ്പെടുത്തി. പിതാവ് സച്ചിന്റെ പാത പിന്തുടര്‍ന്ന് 1220 ഗ്രാം ഭാരമുള്ള ബാറ്റാണ് അര്‍ജുന്‍ ഉപയോഗിക്കുന്നത്.

സച്ചിന്റെ വഴിയേ അര്‍ജുന്‍; ലഖ്നൗ ക്യാമ്പില്‍ ഋഷഭ് പന്തിനെ ഞെട്ടിച്ച് ജൂനിയര്‍ ടെണ്ടുല്‍ക്കര്‍

watch video Arjun Tendulkar leaves Rishabh Pant impressed with his bat

ലഖ്നൗ: ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാമ്പില്‍ തരംഗമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. പരിശീലനത്തിനിടെ അര്‍ജുന്‍ ഉപയോഗിക്കുന്ന ബാറ്റിന്റെ ഭാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കേട്ട് ലഖ്നൗ നായകന്‍ ഋഷഭ് പന്ത് പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പരിശീലനത്തിനിടെ അര്‍ജുന്റെ ബാറ്റിനെക്കുറിച്ച് പന്ത് ചോദിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. ആധുനിക ക്രിക്കറ്റില്‍ പല താരങ്ങളും ഭാരം കുറഞ്ഞ ബാക്റ്റുകള്‍ ഉപയോഗിക്കുമ്പോള്‍ അര്‍ജുന്‍ തന്റെ പിതാവ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാതയാണ് പിന്തുടരുന്നത്.

അര്‍ജുന്റെ ബാറ്റ് 1220 ഗ്രാമാണുള്ളത്. 'തൊട്ടാല്‍ തന്നെ പന്ത് ദൂരേക്ക് പോകും' എന്നാണ് അര്‍ജുന്‍ ഇതിനെക്കുറിച്ച് പന്തിനോട് പറഞ്ഞത്. 1200 ഗ്രാമില്‍ താഴെയുള്ള ബാറ്റ് താന്‍ ഉപയോഗിക്കാറില്ലെന്നും താരം വ്യക്തമാക്കി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ കരിയറില്‍ ഉടനീളം ഉപയോഗിച്ചിരുന്നത് 1310-1315 ഗ്രാം ഭാരമുള്ള ബാക്റ്റുകളായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും ഭാരമേറിയ ബാക്റ്റുകളില്‍ ഒന്നായിരുന്നു അത്. കരിയറിന്റെ തുടക്കം മുതല്‍ ഒരേ ഭാരമുള്ള ബാറ്റ് ഉപയോഗിക്കുന്ന സച്ചിന്റെ ശൈലി തന്നെയാണ് അര്‍ജുനും പിന്തുടരുന്നത്. ഇത് ടൈമിംഗിനും പ്ലേസ്മെന്റിനും കൂടുതല്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

 

 

വിവാഹം കഴിഞ്ഞ് നേരെ മൈതാനത്തേക്ക്

ഈ മാസം ആദ്യമായിരുന്നു അര്‍ജുന്റെ വിവാഹം. വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ പരിശീലന ക്യാമ്പില്‍ ചേര്‍ന്ന അര്‍ജുന്റെ ആവേശം ഋഷഭ് പന്തിനെ ഏറെ ആകര്‍ഷിച്ചു. 26-കാരനായ ഈ ഓള്‍റൗണ്ടര്‍ ഇത്തവണ ലഖ്നൗ നിരയില്‍ നിര്‍ണ്ണായക സാന്നിധ്യമാകുമെന്നാണ് ടീം മാനേജ്മെന്റ് കരുതുന്നത്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ലഖ്നൗവിലേക്ക് മാറിയ അര്‍ജുന് ഇത് ഒരു പുതിയ തുടക്കമാണ്. ഇതുവരെ അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള അര്‍ജുന്‍, ഇത്തവണ എകാന സ്റ്റേഡിയത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്. ഏപ്രില്‍ ഒന്നിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഈ സീസണിലെ ആദ്യ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മദ്യപാനം പൂര്‍ണമായും നിര്‍ത്തി'; ഐപിഎല്ലിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് യൂസ്‌വേന്ദ്ര ചാഹല്‍
ഹര്‍ഷിത് റാണയുടെ പരിക്ക്; മലയാളി പേസര്‍മാര്‍ക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്