
ദുബായ്: മറ്റൊരു ത്രില്ലിംഗ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് അവസാനായി. ഇത്തവണ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം. ഇരു ടീമുകള്‍ക്കും വിജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയെ വിജയത്തില്‍ നിന്ന് അകറ്റിയത് അര്‍ഷ്ദീപ് സിംഗ് വിട്ടുകളഞ്ഞ അനായാസ ക്യാച്ചായിരുന്നു. രവി ബിഷ്‌ണോയി എറിഞ്ഞ 17ാം ഓവറിന്റെ മൂന്നാം പന്തിലാണ് ആസിഫ് അലി നല്‍കിയ അവസാരം അര്‍ഷ്ദീപ് വിട്ടുകളുന്നത്.
വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. രവി ബിഷ്‌ണോയിക്കെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ പന്ത് എഡ്ജായി. ഷോര്‍ഡ് തേര്‍ഡില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു അര്‍ഷ്ദീപിന്റെ കൈകളിലേക്ക് തൂങ്ങിയിറങ്ങി. എന്നാല്‍ അനായാസ ക്യാച്ച് താരത്തിന് കയ്യിലൊതുക്കാനായില്ല. എത്രത്തോളം വിലപ്പെട്ട വിക്കറ്റായിരുന്നു അതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുഖത്ത് നിന്ന് മനസിലാക്കാമായിരുന്നു. ആസിഫിനെ അവസാന ഓവറില്‍ അര്‍ഷ്ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും അപ്പോഴേക്കും വിലപ്പെട്ട 14 റണ്‍സ് കൂടി താരം കൂട്ടിചേര്‍ത്തിരുന്നു. അര്‍ഷ്ദീപ് വിട്ടുകളഞ്ഞ ക്യാച്ചിന്റെ വീഡിയോ കാണാം...
അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ വിജയശില്‍പി.
ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയാണ് ജയിച്ചിരുന്നത്. അന്ന് ഇന്ത്യയുടെ ജയം അഞ്ച് വിക്കറ്റിനായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 147ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.