രോഹിത് ശര്‍മയും ഇനി വിരാട് കോലിക്ക് പിറകില്‍; ഫോമിലേക്കുള്ള തിരിച്ചുവരവില്‍ റെക്കോര്‍ഡ് സ്വന്തമാക്കി കിംഗ്

Published : Sep 04, 2022, 10:38 PM IST
രോഹിത് ശര്‍മയും ഇനി വിരാട് കോലിക്ക് പിറകില്‍; ഫോമിലേക്കുള്ള തിരിച്ചുവരവില്‍ റെക്കോര്‍ഡ് സ്വന്തമാക്കി കിംഗ്

Synopsis

അര്‍ധ സെഞ്ചുറിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് കോലി പിന്തള്ളിയത്. മത്സരത്തിന് ഇറങ്ങുംമുമ്പ് ഇരുവരുടേയും അക്കൗണ്ടില്‍ 31 അര്‍ധ സെഞ്ചുറികള്‍ വീതമുണ്ടായിരുന്നു.

ദുബായ്: ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന റെക്കോര്‍ഡാണ് കോലിയുടെ അക്കൗണ്ടിലായത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ അര്‍ധ സെഞ്ചുറി പിന്നിട്ടതോടെ നേട്ടം കോലിയുടെ പേരിലയായി. 44 പന്തില്‍ 60 റണ്‍സാണ് കോലി നേടിയത്. ഇതില്‍ ഒരു സിക്‌സും മൂന്ന് ഫോറുമുണ്ടായിരുന്നു. ആറാം ഓവറില്‍ ക്രീസിലെത്തിയ കോലി അവസാന ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു.

അര്‍ധ സെഞ്ചുറിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് കോലി പിന്തള്ളിയത്. മത്സരത്തിന് ഇറങ്ങുംമുമ്പ് ഇരുവരുടേയും അക്കൗണ്ടില്‍ 31 അര്‍ധ സെഞ്ചുറികള്‍ വീതമുണ്ടായിരുന്നു. ഇന്ന് ഇന്നിംഗ്‌സോടെ കോലി രോഹിത്തിന് പിന്തള്ളി. കോലിക്കിപ്പോള്‍ 32 അര്‍ധ സെഞ്ചുറിയുണ്ട്. 94 ഇന്നിംഗ്‌സില്‍ നിന്നാണ് കോലിയുടെ നേട്ടം. രോഹിത് ഇതുവരെ 127 ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട്.

തുടക്കം ഗംഭീരം, ഇതിലും മികച്ച ജോഡി ഇന്ന് ഇന്ത്യക്കില്ല! ലോക റെക്കോര്‍ഡിട്ട് കെ എല്‍ രാഹുല്‍- രോഹിത് സഖ്യം

ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. 27 അര്‍ധ സെഞ്ചുറികളാണ് അസം നേടിയത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് നാലാം സ്ഥാനത്ത്. 91 ഇന്നിംഗ്സില്‍ നിന്ന് 23 അര്‍ധ സെഞ്ചുറികള്‍ നേടാന്‍ വാര്‍ണര്‍ക്കായി. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ വാര്‍ണര്‍ക്ക് തൊട്ടുപിന്നിലുണ്ട്. 117 ഇന്നിംഗ്സില്‍ നിന്ന് 22 അര്‍ധ സെഞ്ചുറികളാണ് ഗപ്റ്റില്‍ നേടിയത്. ഇതില്‍ കോലിക്കും രോഹിത്തിനും ഭീഷണിയാവുക അസം മാത്രമാണ്. ഇപ്പോഴത്തെ ഫോമില്‍ അധികം വൈകാതെ ഇരുവരേയും മറിടക്കാന്‍ അസമിന് സാധിച്ചേക്കും. 

അതൊരു വലിയ തലവേദനയായിരുന്നു! ഇന്ത്യ- പാക് പോരിന് മുമ്പ് ടീമിനെ അലട്ടിയിരുന്ന പ്രശ്‌നത്തെ കുറിച്ച് രോഹിത്

അതേസമയം, മൂന്ന് സിക്‌സ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ 100 സിക്സുകള്‍ പൂര്‍ത്തിയാക്കാന്‍ കോലിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ കോലിക്ക് പാകിസ്ഥാനെതിരെ ഒരു സിക്‌സ് നേടാനാണ് കോലിക്ക് സാധിച്ചത്. ഇതോടെ 98 സിക്‌സുകളായി കോലിക്ക്. രോഹിത് നേരത്തെ 100 സിക്സുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. രോഹിത്തിന് പിന്നില്‍ രണ്ടാമത്തെ ഇന്ത്യന്‍ താരമാവാനുള്ള അവസരമായിരുന്നു കോലിക്കുണ്ടായിരുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്