വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്ത് അക്‌സര്‍ പട്ടേല്‍! സ്വന്തം പന്തില്‍ ബാരി മക്കാര്‍ത്തിയെ പുറത്താക്കിയ നിമിഷം

Published : Jun 05, 2024, 10:20 PM IST
വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്ത് അക്‌സര്‍ പട്ടേല്‍! സ്വന്തം പന്തില്‍ ബാരി മക്കാര്‍ത്തിയെ പുറത്താക്കിയ നിമിഷം

Synopsis

ബാരി മക്കാര്‍ത്തിയെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു അക്‌സര്‍. ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ബാരി പുറത്താവുമ്പോള്‍ റണ്‍സൊന്നും നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 97 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. പേസര്‍മാരാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്.  ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അയര്‍ലന്‍ഡ് 16 ഓവറില്‍ കൂടാരം കയറി. മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇതില്‍ അക്‌സറിന്റെ വിക്കറ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

ബാരി മക്കാര്‍ത്തിയെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു അക്‌സര്‍. ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ബാരി പുറത്താവുമ്പോള്‍ റണ്‍സൊന്നും നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. അക്‌സര്‍ പട്ടേല്‍ സ്വന്തമാക്കിയ തകര്‍പ്പന്‍ ക്യാച്ചിന്റെ വീഡിയോ കാണാം...

ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട അയര്‍ലന്‍ഡ് ബാറ്റിംഗിനെത്തുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരെ ഇറങ്ങിയത്. കുല്‍ദീപ് യാദവ്, യശസ്വി ജയ്‌സ്വാള്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും പ്ലേയിംഗ് ഇലവനില്‍ ഇല്ല. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി.

സഞ്ജു ഉള്‍പ്പെടെയുള്ള രാജസ്ഥാന്‍ റോയല്‍സ് താരങ്ങളില്ലാതെ ടീം ഇന്ത്യ! ഒഴിവാക്കിയത് ഇക്കാരണത്താല്‍

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ്ജ് ഡോക്രെല്‍, ഗാരെത് ഡെലാനി, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര
'ചാമ്പ്യൻസ്' വൈബില്‍ മുംബൈ ഇന്ത്യൻസ്; ആറാം കിരീടം തന്നെ ലക്ഷ്യം, അടിമുടി ശക്തർ