അവിശ്വസനീയം! ബൗണ്ടറി ലൈനില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അസാമാന്യ മെയ്‌വഴക്കത്തോടെയുള്ള സേവ്- വീഡിയോ

Published : Oct 12, 2022, 06:32 PM IST
അവിശ്വസനീയം! ബൗണ്ടറി ലൈനില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അസാമാന്യ മെയ്‌വഴക്കത്തോടെയുള്ള സേവ്- വീഡിയോ

Synopsis

വിജയത്തിലേക്ക് ബാറ്റ് ചെയ്യുമ്പോള്‍ സാം കറന്‍ ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയിരുന്നു. 29 പന്തില്‍ 45 റണ്‍സാണ് മാര്‍ഷ് നേടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്.

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരവും ജയിച്ചതോടെ ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ഇംഗ്ലണ്ട് ജയിക്കുകയായിരുന്നു. കാന്‍ബറയില്‍ നടന്ന രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ാേസീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനാണ് സാധിച്ചത്.

വിജയത്തിലേക്ക് ബാറ്റ് ചെയ്യുമ്പോള്‍ സാം കറന്‍ ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയിരുന്നു. 29 പന്തില്‍ 45 റണ്‍സാണ് മാര്‍ഷ് നേടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. മാര്‍ഷിന്റെ സിക്‌സടിക്കാനുള്ള മറ്റൊരു ശ്രമം ലോംഗ് ഓഫ് ബൗണ്ടറിയില്‍ ബെന്‍ സ്‌റ്റോക്‌സ് അസാമാന്യ മെയ്‌വഴക്കത്തോടെ രക്ഷപ്പെടുത്തി. ആ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം...

നേരത്തെ, ഡേവിഡ് മലാന്‍ (49 പന്തില്‍ 82), മൊയീന്‍ അലി (27 പന്തില്‍ 44) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മലാന്റെ ഇന്നിംഗ്‌സ്. ജോസ് ബട്‌ലര്‍ (17), അലക്‌സ് ഹെയ്ല്‍സ് (4), ബെന്‍ സ്‌റ്റോക്‌സ് (7), ഹാരി ബ്രൂക്ക് (1), സാം കറന്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രിസ് ജോര്‍ദാന്‍ (7), ഡേവിഡ് വില്ലി (0) പുറത്താവാതെ നിന്നു. മാര്‍കസ് സ്‌റ്റോയിനിസ് ഓസീനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഓസീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സാം കറനാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്.

മിച്ചല്‍ മാര്‍ഷ് (29 പന്തില്‍ 45), ടിം ഡേവിഡ് (23 പന്തില്‍ 23) എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. മോശം തുടക്കമായിരുന്നു ഓസീസിന് സ്‌കോര്‍ബോര്‍ഡില്‍ 22 റണ്‍സ് മാത്രമുള്ളപ്പോള്‍ ആരോണ്‍ ഫിഞ്ച് (13), ഡേവിഡ് വാര്‍ണര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. എട്ടാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും (8) മടങ്ങിയതോടെ ഓസീസ് മൂന്നിന് 51 എന്ന പരിതാപകരമായ നിലയിലായി. എന്നാല്‍ മാര്‍കസ് സ്റ്റോയിനിസ് (22)- മാര്‍ഷ് സഖ്യം ടീമിന് പ്രതീക്ഷ നല്‍കി. 

മുഹമ്മദ് അസറുദ്ദീന് വെടിക്കെട്ട് അര്‍ധ സെഞ്ചുറി, കേരളത്തിനെതിരെ കര്‍ണാടകക്ക് 180 റണ്‍സ് വിജയലക്ഷ്യം

ഇരുവരും 40 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്റ്റോയിനിസിനെ പുറത്താക്കി കറന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. 15-ാം ഓവറില്‍ മാര്‍ഷിനെ ബെന്‍ സ്‌റ്റോക്‌സ് മടക്കി. ശേഷം ടിം ഡേവിഡ് അവസാനവട്ട ശ്രമം നടത്തിനോക്കി. എന്നാല്‍ യോര്‍ക്കറില്‍ കറന്‍, ഡേവിഡിന്റെ ലെഗ്‌സ്റ്റംപ് പിഴുതു. അവസാന ഓവറില്‍ 22 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പാറ്റ് കമ്മിന്‍സ് (18) ആദ്യ പന്തില്‍ സിക്‌സ് നേടിയെങ്കിലും പിന്നീട് കറന്റെ കൃത്യതയ്ക്ക് മുന്നില്‍ റണ്‍ നേടാനായില്ല. മാത്യു വെയ്ഡ് (10) പുറത്താവാതെ നിന്നു. കറന് പുറമെ ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് വില്ലി, റീസെ ടോപ്‌ലി ഓരോ വിക്കറ്റ് വീഴ്ത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ