ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മേലും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ആരോവറില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സടിച്ചു. എന്നാല്‍ രോഹന്‍ കുന്നുമേലിനെയും(15 പന്തില്‍ 16) വിഷ്ണു വിനോദിനെയും(27 പന്തില്‍ 34) മടക്കി ജെ സുചിത് ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ കേരളത്തിന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു.
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി മികവില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം അസറിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാല് 179 വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 47 പന്തില്‍ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അസറാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. അസറിന് പുറമെ ഓപ്പണര്‍ വിഷ്ണു വിനോദ്(34) ഒഴികെ മറ്റാര്‍ക്കും കേരളത്തിനായി തിളങ്ങാനായില്ല.
ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മേലും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ആരോവറില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സടിച്ചു. എന്നാല്‍ രോഹന്‍ കുന്നുമേലിനെയും(15 പന്തില്‍ 16) വിഷ്ണു വിനോദിനെയും(27 പന്തില്‍ 34) മടക്കി ജെ സുചിത് ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ കേരളത്തിന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു.
ദീപക് ചാഹറും പുറത്ത്; ഷമിയോ സര്‍പ്രൈസായി സിറാജോ ലോകകപ്പില്‍ ബുമ്രയുടെ പകരക്കാരന്‍?
ഒരറ്റത്ത് അസറുദ്ദീന്‍ വെടിക്കെട്ട് പ്രകടനം തുടര്‍ന്നപ്പോള്‍ മറുവശത്ത് പിന്തുണക്കാന്‍ ആരുമുണ്ടായില്ല. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(11 പന്തില്‍ 8), കൃഷ്ണ പ്രസാദ്(11 പന്തില്‍ 8) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അബ്ദുള്‍ ബാസിതിനൊപ്പം 49 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ അസറുദ്ദീനാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. 47 പന്തില്‍ 202.13 പ്രഹരശേഷിയില്‍ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അസറുദ്ദീന്‍ എട്ട് ഫോറും ആറ് സിക്സും പറത്തി.
കര്‍ണാടകക്കായി ജെ സുചിത് നാലോവറില്‍ 25 റണ്‍സിനും വി വൈശാഖ് നാലോവറില്‍ 39 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കേരളം അരുണാചലിനെ തോല്‍പ്പിച്ചിരുന്നു.