അന്ന് ബ്രണ്ടന്‍ മക്കല്ലം ചെയ്തതും ഇതൊക്കെ തന്നെയല്ലേ? വീഡിയോ സഹിതം പുറത്തുവിട്ട് ക്രിക്കറ്റ് ലോകം

Published : Jul 03, 2023, 12:52 PM IST
അന്ന് ബ്രണ്ടന്‍ മക്കല്ലം ചെയ്തതും ഇതൊക്കെ തന്നെയല്ലേ? വീഡിയോ സഹിതം പുറത്തുവിട്ട് ക്രിക്കറ്റ് ലോകം

Synopsis

ഇപ്പോഴത്തെ ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനെ പുറത്താക്കിയ സംഭവമാണത്. 2006-07ല്‍ ലങ്ക ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയപ്പോഴാണത്.

ലണ്ടന്‍: ആഷസ് പരമ്പരയില്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജോണി ബെയര്‍‌സ്റ്റോയുടെ വിക്കറ്റ് വിവാദമായിരുന്നു. ബെയര്‍സ്റ്റോയുടെ അശ്രദ്ധയായിരുന്നു വിക്കറ്റിന് കാരണം. കാമറൂണ്‍ ഗ്രീനിന്റെ ഷോര്‍ട്ട് ബോള്‍ ദേഹത്ത് തട്ടാതിരിക്കാന്‍ ബെയര്‍സ്റ്റോ കുനിഞ്ഞുനിന്നു. പന്ത് കയ്യിലെടുത്ത ഓസീസ് കീപ്പര്‍ അലക്സ് ക്യാരി വിക്കറ്റിലേക്കെറിഞ്ഞു. അപ്പോഴേക്കും ബെയര്‍സ്റ്റോ ഗ്രൗണ്ടില്‍ നിന്ന് നടന്ന് നീങ്ങിയിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അംപയര്‍ ഔട്ട് വിളിച്ചു.

ഓസീസ് ബെയര്‍സ്‌റ്റോയെ പുറത്താക്കിയ രീതി ചോദ്യം ചെയ്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് രംഗത്തെത്തിയിരുന്നു. 'സംഭവം നടക്കുമ്പോള്‍ അംപയര്‍മാര്‍ ഓവര്‍ വിളിച്ചിരുന്നോ എനിക്കുറപ്പില്ല. ബെയര്‍സ്‌റ്റോ ആദ്യം ക്രീസിലുണ്ടായിരുന്നു. പിന്നീട് ക്രീസിന് പുറത്തേക്ക് നടന്നുനീങ്ങി. അത് ഔട്ടാണോ അല്ലയോ എന്നുള്ള കാര്യത്തിന്‍ ഞാന്‍ തര്‍ക്കികാനില്ല. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം അതൊരു മാച്ച് വിന്നിംഗ് നിമിഷമായിരുന്നു. എന്നാല്‍ ഈ രീതിയില്‍ മത്സരം ജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' സ്‌റ്റോക്‌സ് പറഞ്ഞു.

എന്നാല്‍ സ്‌റ്റോക്‌സിനെ മറ്റൊരു കാര്യം ഓര്‍പ്പിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇപ്പോഴത്തെ ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനെ പുറത്താക്കിയ സംഭവമാണത്. 2006-07ല്‍ ലങ്ക ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയപ്പോഴാണത്. സെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയെ അഭിനന്ദിക്കാന്‍ മുരളീധരന്‍ ക്രീസ് വിട്ടപ്പോള്‍ മക്കല്ലം ബെയ്ല്‍സ് ഇളക്കുകയായിരുന്നു. മുരളീധരന് ക്രീസ് വിടേണ്ടിവന്നു. പിന്നീട് മക്കല്ലം തന്റെ ഭാഗത്തുണ്ടായ തെറ്റ് ഏറ്റുപറഞ്ഞിരുന്നു. വീഡിയോ കാണാം... 

ഇക്കാര്യം സ്‌റ്റോക്‌സിനെ ഓര്‍മിപ്പിക്കുകയാണ് ക്രിക്കറ്റ് ലോകം. രണ്ടാം ടെസ്റ്റില്‍ 43 റണ്‍സിന്റെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇംഗ്ലണ്ട് 327ന് പുറത്താവുകയായിരുന്നു. ബെന്‍ സ്റ്റോക്സ്് 214 പന്തില്‍ 155 റണ്‍സുമായി പുറത്തായി. ക്യാപ്റ്റന്‍ ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഓസീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: ഓസ്ട്രേലിയ 416, 279 & ഇംഗ്ലണ്ട് 325 & 327. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി.

ബെയര്‍‌സ്റ്റോയുടെ റണ്ണൗട്ട് വിവാദം: ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍! ഓസീസിനെ പിന്തുണച്ച് അശ്വിന്‍

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ