കാമറൂണ്‍ ഗ്രീനിന്റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെര്‍‌സ്റ്റോയെ അണ്ടര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു.

ലണ്ടന്‍: ആഷസ് അവസാന ദിനം ജോണി ബെയര്‍‌സ്റ്റോയുടെ റണ്ണൗട്ട് വിവാദത്തില്‍. വിക്കറ്റ് നേടിയ രീതി ക്രിക്കറ്റ് മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍താരം ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടപ്പോള്‍ പല ഇംഗ്ലീഷ് താരങ്ങളും ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനും ഓസ്‌ട്രേലിയയെ പിന്തുണച്ച് രംഗത്തെത്തി. അഞ്ച് വിക്കറ്റിന് 193 റണ്‍സില്‍ നില്‍ക്കെയാണ് ഈ വിവാദ പുറത്താകല്‍. ഓവറിന്റെ അവസാന പന്തിലായിരുന്നു ബെയ്ര്‍‌സ്റ്റോയുടെ അബന്ധം.

കാമറൂണ്‍ ഗ്രീനിന്റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെര്‍‌സ്റ്റോയെ അണ്ടര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ ബെയ്ര്‍‌സ്റ്റോ പുറത്താവുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ ടീമാകട്ടെ ബെയ്ര്‍‌സ്റ്റോയെ തിരിച്ചുവിളിക്കാന്‍ തയ്യാറായതുമില്ല. ഇതിന് പിന്നാലെ ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് ഓസീസ് താരങ്ങളോട് പലതവണ കൊമ്പുകോര്‍ത്തു.

ഓസ്‌ട്രേലിയയുടേത് ക്രിക്കറ്റിന്റെ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് മുന്‍താരം ബ്രാഡ് ഹോഗ് പ്രതികരിച്ചു. എന്നാല്‍ ഇംഗ്ലണ്ട് മുന്‍താരങ്ങള്‍ ബെയ്ര്‍‌സ്റ്റോയെയാണ് വിമര്‍ശിച്ചത്. ബെയര്‍‌സ്റ്റോയുടേത് ഉറക്കംതൂങ്ങി ക്രിക്കറ്റെന്നാണ് കമന്ററി ബോക്‌സിലുണ്ടായിരുന്ന മൈക്കേല്‍ ആതേര്‍ട്ടന്റെ പ്രതികരണം. മുന്‍ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ബെയ്ര്‍‌സ്റ്റോയെ വിമര്‍ശിച്ചു. എന്നാല്‍ നിയമപരമാണ് പുറത്താകലെന്നായിരുന്നു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പ്രതികരണം. മുന്‍പ് ഐപിഎല്ലില്‍ ജോസ് ബട്ലറെ മങ്കാഡിംഗിലൂടെ പുറത്താക്കി വിവാദത്തിലായ ആര്‍ അശ്വിന്‍ ഓസ്‌ട്രേലിയന്‍ ടീമിനെ പിന്തുണച്ച് രംഗത്തെത്തി. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

രണ്ടാം ടെസ്റ്റില്‍ 43 റണ്‍സിന്റെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇംഗ്ലണ്ട് 327ന് പുറത്താവുകയായിരുന്നു. ബെന്‍ സ്റ്റോക്സ്് 214 പന്തില്‍ 155 റണ്‍സുമായി പുറത്തായി. ക്യാപ്റ്റന്‍ ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഓസീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: ഓസ്ട്രേലിയ 416, 279 & ഇംഗ്ലണ്ട് 325 & 327. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി.

ബംഗ്ലാദേശ് പര്യടനം: മലയാളി താരം മിന്നു മണി ഇന്ത്യന്‍ വനിതാ ടീമില്‍! റിച്ചയും രേണുക സിംഗും പുറത്ത്