
കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍, ന്യൂസിലന്‍ഡിനെ നേരിടുന്നതിനിടെ ഗ്രൗണ്ടില്‍ പൂച്ചയിറങ്ങി. കറാച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് 'പൂച്ച സര്‍' ഗ്രൗണ്ടിലെത്തിയത്. ആ കറുത്ത പൂച്ച തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മത്സരം കണ്ട് ബോറഡിക്കുന്നതിനിടെ പൂച്ചയുടെ വരവ് കൂടുതല്‍ രസകരമാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
പാകിസ്ഥാന്‍ ഇന്നിംഗ്‌സിലെ 32-ാം ഓവറിലാണ് പൂച്ച ഗ്രൗണ്ടിലെത്തുന്നത്. ബാബര്‍ അസം - തയ്യബ് താഹിര്‍ സഖ്യമായിരുന്നു അപ്പോള്‍ ക്രീസില്‍. വൈകാതെ ഇരുവരും പുറത്താവുകയും ചെയ്തു. ഗ്രൗണ്ടില്‍ പൂച്ചയിറങ്ങിയതുമായി ബന്ധപ്പെട്ട ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറുന്നത്. 'പൂച്ച സാറിനെ' താരമാക്കിയ ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വായിക്കാം...
അതേസമയം, പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോറാണ് നേടിയത്. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് അടിച്ചെടുത്തത്. വില്‍ യംഗ് (107), ടോം ലാതം (104 പന്തില്‍ പുറത്താവാതെ 118) എന്നിവരുടെ സെഞ്ചുറികളാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്‌സ് (39 പന്തില്‍ 61) നടത്തിയ വെടിക്കെട്ട് നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷഹീന്‍ അഫ്രീദിക്ക് വിക്കറ്റൊന്നും നേടാനായില്ല.
ഇതിനിടെ ഓപ്പണര്‍ ഫഖര്‍ സമാന് പരിക്കേറ്റത് പാകിസ്ഥാന് തിരിച്ചടിയായി. മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി തടഞ്ഞിടാന്‍ ശ്രമിക്കുമ്പോള്‍ ഫഖറിന പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കിന് പിന്നാലെ അദ്ദേഹം ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് അവസാന ഓവറുകകളില്‍ കളിക്കാന്‍ അദ്ദേഹം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഓപ്പണറായി കളിക്കാന്‍ സാധിച്ചിരുന്നില്ല. ബാബര്‍ അസമിന് പകരം സൗദ് ഷക്കീലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യതത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!