മൊത്തത്തില്‍ ചിരിമേളം! വില്യംസണും കോണ്‍വെയും പിച്ചിന് നടുവില്‍; എന്നിട്ടും റണ്ണൗട്ടാക്കാനായില്ല- വീഡിയോ കാണാം

By Web TeamFirst Published Sep 8, 2022, 6:49 PM IST
Highlights

ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ കിവീസിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റലിനെ നഷ്ടമായിരുന്നു. അതേ ഓവറില്‍ രണ്ടാം വിക്കറ്റും കിവീസിന് നഷ്ടപ്പെടേണ്ടതായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ അശ്രദ്ധ കിവീസിനെ രക്ഷിച്ചു.

ടൗണ്‍സ്‌വില്ലെ: രണ്ടാം ഏകദിനത്തിലേയും വിജയത്തോടെ ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് ഏകദിനത്തിലും ഓസീസ് ജയിക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ രണ്ടാം ഏകദിനവും കുറഞ്ഞ സ്‌കോറാണ് പിറന്നത്. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കിവീസ് 33 ഓവറില്‍ 82ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ആഡം സാംപയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്.

ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ കിവീസിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റലിനെ നഷ്ടമായിരുന്നു. അതേ ഓവറില്‍ രണ്ടാം വിക്കറ്റും കിവീസിന് നഷ്ടപ്പെടേണ്ടതായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ അശ്രദ്ധ കിവീസിനെ രക്ഷിച്ചു. ആറാം പന്ത് നേരിടുന്നത് കിവിസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍.  സ്റ്റാര്‍ക്കിന്റെ പന്ത് വില്യംസണ്‍ കവറിലേക്ക് തട്ടിയിട്ട് സിംഗിളിനായി ശ്രമിച്ചു. അപ്പോഴേക്കും പന്ത് സീന്‍ അബോട്ട് പന്ത് കൈക്കലാക്കിയിരുന്നു.

ചിരിപ്പിച്ച് കൊല്ലും, ഇങ്ങനെയൊന്നും പുറത്താവരുത്! ആഡം സാംപയുടെ ഫുള്‍ടോസില്‍ മടങ്ങി വില്യംസണ്‍- വൈറല്‍ വീഡിയോ

നോണ്‍സ്‌ട്രൈക്കിലുണ്ടായിരുന്ന ഡെവോണ്‍ കോണ്‍വെ ഓടാന്‍ മടി കാണിക്കുകയും ചെയ്തു. എന്നാല്‍ വില്യംസണ്‍ പാതിദൂരം പിന്നിട്ടപ്പോഴേക്കും കോണ്‍വെയും ഓടാന്‍ ശ്രമിച്ചു. ഇതിനിടെ ആശയക്കുഴപ്പത്തിലായ വില്യംസണ്‍ തിരിച്ച് ബാറ്റിംഗ് ക്രീസിലേക്കുതന്നെ ഓടാന്‍ തുടങ്ങി. ഒരുഘട്ടത്തില്‍ രണ്ട് പേരും ഒരേ ക്രീസിലേക്ക് ഓടാനിരിക്കുകയായിരുന്നു. ഇതിനിടെ അബോട്ട് പന്തെടുത്ത് വിക്കറ്റ് കീപ്പര്‍ക്ക് അലക്‌സ് കാരിക്ക്  എറിഞ്ഞു. എന്നാല്‍ പന്ത് സ്റ്റംപില്‍ കൊള്ളിക്കാനായില്ല. വീഡിയോ കാണാം...

Mayhem in the middle pic.twitter.com/FzBY9SuKHD

— cricket.com.au (@cricketcomau)

ദയനീയ പ്രകടനമായിരുന്നു ന്യൂസിലന്‍ഡ് ബാറ്റര്‍മാരുടേത്. 17 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സാന്റ്‌നര്‍ (16), ഡാരില്‍ മിച്ചല്‍ (10), മൈക്കല്‍ ബ്രേസ്‌വെല്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2), ഡെവോണ്‍ കോണ്‍വെ (5), ടോം ലാഥം (0), ജെയിംസ് നീഷം (2), ടിം സൗത്തി (2), മാറ്റ് ഹെന്റി (5), ട്രെന്റ് ബോള്‍ട്ട് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒമ്പത് ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് സാംപ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, സീന്‍ അബോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍കസ് സ്‌റ്റോയിനിസ് ഒരു വിക്കറ്റ് വീഴ്ത്തി.

രോഹിത് ശര്‍മ്മ അസ്വസ്ഥന്‍, താരങ്ങളോട് തട്ടിക്കയറുന്നു; ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അക്‌തര്‍

നേരത്തെ, ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സ്റ്റീവന്‍ സ്മിത്താണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 61 റണ്‍സാണ് താരം നേടിയത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 54 എന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് ഗ്ലെന്‍ മാക്്‌സ്‌വെല്‍ (25), മിച്ചല്‍ സ്റ്റാര്‍ക്ക് (38), ആഡം സാംപ (16), ജോഷ് ഹേസല്‍വുഡ് (23) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 200ന് അടുത്തെത്തിച്ചത്.
 

click me!