ബുട്ടബൊമ്മ ബുട്ടബൊമ്മ... അല്ലു അര്‍ജുന്‍ ചിത്രത്തിലെ ഗാനത്തിന് ചുവടുകളുമായി ഡേവിഡ് വാര്‍ണര്‍- വീഡിയോ വൈറല്‍

Published : Apr 30, 2020, 01:29 PM ISTUpdated : Apr 30, 2020, 01:31 PM IST
ബുട്ടബൊമ്മ ബുട്ടബൊമ്മ... അല്ലു അര്‍ജുന്‍ ചിത്രത്തിലെ ഗാനത്തിന് ചുവടുകളുമായി ഡേവിഡ് വാര്‍ണര്‍- വീഡിയോ വൈറല്‍

Synopsis

കൊറോണക്കാലം വീട്ടില്‍ അടിച്ചുപൊളിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ടിക് ടോക്ക് വീഡിയോയും വീഡിയോ ലൈവ് ചാറ്റുമൊക്കെയാണ് സമയം ചെലവഴിക്കാന്‍ താരം കണ്ടെത്തുന്ന വഴി.  

മെല്‍ബണ്‍: കൊറോണക്കാലം വീട്ടില്‍ അടിച്ചുപൊളിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ടിക് ടോക്ക് വീഡിയോയും വീഡിയോ ലൈവ് ചാറ്റുമൊക്കെയാണ് സമയം ചെലവഴിക്കാന്‍ താരം കണ്ടെത്തുന്ന വഴി. ഭാര്യയും മോളുമൊത്തുള്ള നിരവധി വീഡിയോകള്‍ ഇതിനോടകം ഹിറ്റായി. ഇപ്പോഴിതാ മറ്റൊരു ടിക് ടോക്ക് വീഡിയോയുമായി വന്നിരിക്കുകയാണ് താരം. 

തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ അവസാനമിറങ്ങിയ സിനിമയായ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ ബുട്ടബൊമ്മ എന്ന സിനിമ ഗാനത്തിനാണ് വാര്‍ണര്‍ ചുവടുവച്ചിരിക്കുന്നത്. കൂടെ ഭാര്യ കാന്‍ഡൈസ് വാര്‍ണറുമുണ്ട്. മകള്‍ ഇവി മേ ഇവര്‍ക്ക് പിന്നിലൂടെ ചുവടുകളുമായി ഓടികളിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍, ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ഒത്തുകളി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ജാമ്യമില്ല, ജാഫ്ന കിംഗ്സ് സഹഉടമ ശ്രീലങ്കയിൽ റിമാൻഡിൽ തുടരും