ധോണിയുടെ അഴിഞ്ഞാട്ടം! സ്‌റ്റേഡിയംമുഴുവന്‍ ഉച്ഛത്തില്‍ ധോണി..ധോണി..! അതിവേഗ ഇന്നിംഗ്‌സ് ഏറ്റെടുത്ത് ആരാധകര്‍

Published : Apr 01, 2024, 08:52 AM IST
ധോണിയുടെ അഴിഞ്ഞാട്ടം! സ്‌റ്റേഡിയംമുഴുവന്‍ ഉച്ഛത്തില്‍  ധോണി..ധോണി..!  അതിവേഗ ഇന്നിംഗ്‌സ് ഏറ്റെടുത്ത് ആരാധകര്‍

Synopsis

എന്തായാലും ധോണിയുടെ ബാറ്റിംഗ് ആരാധകര്‍ ആസ്വദിച്ചു.  42 ആം വയസിലെ ധോണിയുടെ ഷോട്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.

വിശാഖപട്ടണം: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ പരാജയം നേരിട്ടെങ്കിലും ആരാധകര്‍ക്ക് മറക്കാന്‍ രാവായിരുന്നു വിശാഖപട്ടണത്ത്. അതിന് കാരണം എം എസ് ധോണി തന്നെ. സീസണില്‍ ആദ്യമാമായി ധോണി ബാറ്റിംഗിനെത്തിയ മത്സരം കൂടിയായിരുന്നു. ആരാധകരെ ധോണി നിരാശരാക്കിയില്ല. ഡല്‍ഹി കാപിറ്റല്‍സിനെതിരെ 16 പന്തുകള്‍ മാത്രം നേരിട്ട ധോണി 37 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മുന്‍ സിഎസ്‌കെ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. 42-ാം വയസിലും പഴയ ധോണിയുടെ മിന്നലാട്ടങ്ങളൊക്കെ കണ്ടു.

എന്തായാലും ധോണിയുടെ ബാറ്റിംഗ് ആരാധകര്‍ ആസ്വദിച്ചു.  42 ആം വയസിലെ ധോണിയുടെ ഷോട്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. അവസാന ഓവറില്‍ മാത്രം ആന്റിച്ച് നോര്‍ക്യക്കെതിരെ ധോണി അടിച്ചെടുത്തത് 20 റണ്‍സാണ്. ഇതില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടും. എന്തായാലും ധോണിയുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ വീഡിയോ കാണാം...

വിശാഖപട്ടണത്ത് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനാണ് സാധിച്ചത്. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), പൃഥ്വി ഷാ (43), റിഷഭ് പന്ത് (32 പന്തില്‍ പുറത്താവാതെ 51) എന്നിവരുടെ ഇന്നിംഗ്സാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈക്ക് വേണ്ടി മതീഷ പതിരാന മൂന്ന് വിക്കറ്റെടുത്തു.

മോശം തുടക്കമായിരുന്നു ചെന്നൈക്ക്. രചിന്‍ രവീന്ദ്ര (12 പന്തില്‍ 2) താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. റുതുരാജ് ഗെയ്കവാദ് (1) ആവട്ടെ നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്താവുകയും ചെയ്തു. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമുളളപ്പോള്‍ രചിനും മടങ്ങി. പിന്നീട് അജിന്‍ക്യ രഹാനെ (30 പന്തില്‍ 45)  ഡാരില്‍ മിച്ചല്‍ (26 പന്തില്‍ 34) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മധ്യ ഓവറുകളില്‍ ഇരുവരും വീണതോടെ ചെന്നൈ തോല്‍വി മുന്നില്‍ കണ്ടു. ശിവം ദുബെ (18), സമീര്‍ റിസ്വി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ജഡേജയാവട്ടെ (21) ക്രീസില്‍ നന്നായി ബുദ്ധിമുട്ടി. ധോണിയാണ് പിന്നീട് ചെന്നൈയുടെ ഇന്നിംഗ്സിന് ജീവന്‍ നല്‍കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം