വീണുപിടഞ്ഞ അതേ ഗ്രൗണ്ടില്‍ ഹാര്‍ദിക്കിന്റെ തിരിച്ചുവരവ്! വൈറലായി താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

By Web TeamFirst Published Aug 29, 2022, 2:21 PM IST
Highlights

ശേഷം കഥ നടക്കുന്നത് ഐപിഎല്ലിലാണ്. മുംബൈ ഇന്ത്യന്‍സ് താരത്തെ ഒഴിവാക്കിയപ്പോള്‍ താരം പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ചേര്‍ന്നു. ടീമിന്റെ ക്യാപ്റ്റനും ഹാര്‍ദിക്കായിരുന്നു.

ദുബായ്: 2018 ഏഷ്യാ കപ്പിനിടെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേല്‍ക്കുന്നത്. അതും ഇന്നലെ പാകിസ്ഥാനെതിരെ കളിച്ച അതേ വേദിയില്‍ ഇതേ എതിരാളികള്‍ക്കെതിരെ. പിന്നീട് ടൂര്‍ണമെന്റ് തന്നെ നഷ്ടമായി. പരിക്കിന് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. ടീമിന് അകത്തും പുറത്തുമായി ഒരുപാട് നാള്‍.

ഇതിനിടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തി. എന്നാല്‍ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് വിട്ടുനല്‍കുകയാണെന്ന് ഹാര്‍ദിക്ക് അറിയിച്ചു. പന്തെറിയാന്‍ പാകത്തില്‍ ശാരീരികക്ഷമത വീണ്ടെടുത്ത ശേഷം മാത്രമെ തിരിച്ചെത്തൂവെന്നും പാണ്ഡ്യ പറഞ്ഞു.

ഒടുവില്‍ വസീം അക്രവും പറയുന്നു; ഹാര്‍ദിക് പാണ്ഡ്യ ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍

ശേഷം കഥ നടക്കുന്നത് ഐപിഎല്ലിലാണ്. മുംബൈ ഇന്ത്യന്‍സ് താരത്തെ ഒഴിവാക്കിയപ്പോള്‍ താരം പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ചേര്‍ന്നു. ടീമിന്റെ ക്യാപ്റ്റനും ഹാര്‍ദിക്കായിരുന്നു. ടീമിന്റ പ്രഥമ ഐപിഎലില്‍ തന്നെ കിരീടം സമ്മാനിക്കാന്‍ ഹാര്‍ദിക്കിനായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനും ഹാര്‍ദിക്കിനായി. തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ്.

അത് കഴിഞ്ഞദിവസം പാകിസ്ഥാനെതിരായ പ്രകടനം വരെ എത്തിനില്‍ക്കുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഹാര്‍ദിക് പ്ലയര്‍ ഓഫ് ദ മാച്ചുമായിരുന്നും. ഹൈ വോള്‍ട്ടേജ് ഗെയിമില്‍ മുഹമ്മദ് നവാസിനെതിരെ സിക്‌സടിച്ചാണ് ഹാര്‍ദിക് ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. മത്സരം ശേഷം ഹാര്‍ദിക് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഭാഗ്യം പുറത്തായില്ല! ജഡേജയുടെ വിക്കറ്റ് എത്രത്തോളം വിലപ്പെട്ടതാണെന്ന് കോലിയുടെ മുഖഭാവം പറയും- വീഡിയോ കാണാം

2018ല്‍ പരിക്കേറ്റ് സ്‌ട്രെച്ചറില്‍ പരിക്കേറ്റ് പുറത്തുപോകുന്ന ചിത്രത്തിനൊപ്പം ഇന്നലെ മത്സരം ഫിനിഷ് ചെയ്ത ശേഷമുള്ള ഫോട്ടോയും ചേര്‍ത്താണ് ഹാര്‍ദിക് പോസ്റ്റിട്ടിരിക്കുന്നത്. അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. 'തിരിച്ചടികളേക്കാള്‍ മഹത്തരമാണ് മടങ്ങിവരവ്.' ഹാര്‍ദിക് കുറിച്ചിട്ടു. പോസ്റ്റ് കാണാം... 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയുടെ വനിതാ ടെന്നിസ് താരവും പാക് താരം ഷൊയ്ബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സ, ബോളിവുഡ് താരം വരുണ്‍ ധവാന്‍, ജയന്ത് യാദവ് തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ച് മറുപി നല്‍കി.

click me!