'പാകിസ്ഥാന്‍ സിന്ദാബാദ്' വിലക്കിയ അതേ ചിന്നസ്വാമിയില്‍ 'ജയ് ശ്രീരാം'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീഡിയോ

Published : Oct 20, 2023, 10:37 PM ISTUpdated : Oct 20, 2023, 10:47 PM IST
'പാകിസ്ഥാന്‍ സിന്ദാബാദ്' വിലക്കിയ അതേ ചിന്നസ്വാമിയില്‍ 'ജയ് ശ്രീരാം'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീഡിയോ

Synopsis

ഇതിനിടെ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ കാണികള്‍ ബംഗളൂരുവിലെ ആരാധകര്‍ ജയ് ശ്രീരാം വിളിക്കുകയായിരുന്നു. നേരത്തെ, ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം ജയ് ശ്രീരാം മുഴങ്ങിയിരുന്നു.

ബംഗളൂരു: ഓസ്‌ട്രേലിയ - പാകിസ്ഥാന്‍ മത്സരത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും 'ജയ് ശ്രീരാം' വിളി. ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഗ്യാലറിയില്‍ ജയ് ശ്രീരാം എന്ന് മുഴങ്ങിയത്. മത്സരത്തില്‍ ഓസീസ് 368 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പാകിസ്ഥാന് മുന്നില്‍ വച്ചത്.  ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഓസീസിന തകര്‍ത്തത്.

ഇതിനിടെ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ കാണികള്‍ ബംഗളൂരുവിലെ ആരാധകര്‍ ജയ് ശ്രീരാം വിളിക്കുകയായിരുന്നു. നേരത്തെ, ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം ജയ് ശ്രീരാം മുഴങ്ങിയിരുന്നു. ഇന്ന് പാകിസ്ഥാന്റെ മത്സരത്തിലും ഇതാവര്‍ത്തിച്ചു. വീഡിയോ കാണാം...

ഇതേ മത്സരത്തില്‍ പാക് ആരാധകന്‍ 'പാകിസ്ഥാന്‍ സിന്ദാബാദ്' വിളിച്ചത് പൊലിസ് ഉദ്യോഗസ്ഥര്‍ വിലക്കിയിരുന്നു. ഗ്യാലറിയില്‍ അത് ചെയ്യരുതെന്ന് ഉേേദ്യാഗസ്ഥന്‍ പറയുന്നുണ്ട്. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ചോളൂവെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍ ആരാധകന്‍ അത് ചോദ്യം ചെയ്യുന്നു. പാകിസ്ഥാന്റെ മത്സരങ്ങള്‍ എന്താണ് വിളിക്കേണ്ടതെന്നും ആരാധകന്‍ ചോദിക്കുന്നു. വീഡിയോ കാണാം... 

നേരത്തെ, സ്‌കോര്‍ സൂചിപ്പിക്കും പോലെ ഗംഭീര തുടക്കമായിരുന്നു ഓസീസിന്‌ല ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ - മാര്‍ഷ് സഖ്യം 259 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 34-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുുന്നത്. ഷഹീന്റെ പന്തില്‍ മാര്‍ഷ് ഉസാമ മിറിന് ക്യാച്ച് നല്‍കി. ഒമ്പത് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും (0) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. സ്റ്റീവ് സ്മിത്ത് (7) ഒരിക്കല്‍കൂടി നിരാശയായി. 

മിറിനായിരുന്നു വിക്കറ്റ്. ഇതിനിടെ വാര്‍ണറും മടങ്ങിയതോടെ 400നപ്പുറം കടക്കുമായിരുന്ന സ്‌കോര്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ പാകിസ്ഥാനായി. 14 ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. മാര്‍കസ് സ്റ്റോയിനിസ് (21), ജോഷ് ഇന്‍ഗ്ലിസ് (13), മര്‍നസ് ലബുഷെയ്ന്‍ (8), മിച്ചല്‍ മാര്‍ഷ് (2) എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. അഫ്രീദി 10 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. 

ചിന്നസ്വാമിയില്‍ പാകിസ്ഥാന് അടിതെറ്റി! വര്‍ണറും മാര്‍ഷും സാംപയും തിളങ്ങി; ഓസീസിന് തുടര്‍ച്ചയായ രണ്ടാം ജയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അവസാന ഓവറില്‍ നിര്‍ണായക സന്ദേശം കൈമാറിയത് സഞ്ജു സാംസണ്‍, ഫലം കണ്ടത് ഗംഭീറിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്
ഗ്രീന്‍ മുതല്‍ പതിരാന വരെ, ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡിടാൻ ഇടയുള്ള വിദേശതാരങ്ങള്‍