
തിരുവനന്തപുരം: ഒരുകാലത്ത് ലോകമെമ്പാടും ആരാധനയോടെ കണ്ടിരുന്ന ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ടീമിന്റെ നിലവാരം തകര്‍ന്നു. പ്രതാപം നിലനിര്‍ത്താന്‍ കഷ്ടപ്പെട്ടു. ഇപ്പോള്‍ കുട്ടിക്രിക്കറ്റില്‍ മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. ഇതോടെ ആരാധകരുടെ എണ്ണത്തിലും കുറവ് വന്നു. എങ്കിലും ഇന്ത്യയിലും വിന്‍ഡീസ് ക്രിക്കറ്റ് ടീമിന് ആരാധകരുണ്ട്.
കാര്യവട്ടത്ത് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരം കാണാനെത്തിയതാണ് ആരാധകര്‍. വിന്‍ഡീസ് ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ പുറത്താണ് ആരാധകര്‍ ഒത്തുകൂടിയത്. പെരുമ്പാവൂര്‍, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകരാണ് മത്സരം നേരില്‍ കാണാനെത്തിയത്. വിന്‍ഡീസ് ഒരു വികാരമാണെന്ന് ആരാധകര്‍ പറയുന്നു.
മത്സരം ഫലം ജയമാണെങ്കിലും തോല്‍വിയാണെങ്കിലും എപ്പോഴും ടീമിനൊപ്പം തന്നെ നില്‍ക്കുന്നു. ലോകത്ത് ഏത് ടീമിനൊപ്പം കളിച്ചാലും ഞങ്ങള്‍ വിന്‍ഡീസിനെ മാത്രമെ പിന്തുണക്കൂവെന്ന് ആരാധകര്‍ പറയുന്നു. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!