കുത്തുവാക്കുകളില്ല! ഹൃദ്യം, മനോഹരം; എം എസ് ധോണിയെ കെട്ടിപ്പിടിച്ച് ഗംഭീർ; തുറന്ന ചിരിയോടെ കുശലം പറഞ്ഞ് ഇരുവരും

Published : Apr 09, 2024, 10:55 AM ISTUpdated : Apr 09, 2024, 10:57 AM IST
കുത്തുവാക്കുകളില്ല! ഹൃദ്യം, മനോഹരം; എം എസ് ധോണിയെ കെട്ടിപ്പിടിച്ച് ഗംഭീർ; തുറന്ന ചിരിയോടെ കുശലം പറഞ്ഞ് ഇരുവരും

Synopsis

കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷമുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ചെന്നൈ: ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണിക്കെതിരെ പലപ്പോഴായി കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ഗൗതം ഗംഭീര്‍. എന്നാൽ കഴിഞ്ഞ ദിവസം ധോണിയെ പ്രകീർത്തിച്ച് ഗംഭീർ രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിന് മുമ്പാണ് ഗംഭീർ ധോണിയെ കുറിച്ച് സംസാരിച്ചത്. മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റനായ ഗംഭീര്‍ നിലവില്‍ ടീമിന്റെ മെന്ററാണ്. ധോണി ചെന്നൈയുടെ വിക്കറ്റ് കീപ്പറും. 

കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷമുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്ന വീഡിയോ ആയിരുന്നത്. രണ്ട് പേരും തുറന്ന് ചിരിക്കുന്നുമുണ്ട്. വീഡിയോ കാണാം...

കഴിഞ്ഞ ദിവസം ധോണിയുടെ ക്യാപ്റ്റൻസിയെ ഗംഭീർ വാഴ്ത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് ധോണിയെന്ന് ഗംഭീര്‍ വ്യക്തമാക്കി. ഗംഭീറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''ധോണി മൂന്ന് ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കി. മറ്റാര്‍ക്കും ഈയൊരു സ്ഥാനത്ത് എത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. വിദേശത്ത് പരമ്പര ആര്‍ക്കും നേടാം. എന്നാല്‍ ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കുക എളുപ്പമുള്ള കാര്യമല്ല. തീര്‍ച്ചയായും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് ധോണി.'' ഗംഭീര്‍ പറഞ്ഞു.

ഐപിഎല്ലില്‍ ധോണിയുടെ പ്രകടനത്തെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു. ''ഐപിഎല്ലും ധോണി വിജയം ആവര്‍ത്തിച്ചു. സാങ്കേതിക തിവകവുള്ള താരമാണ് ധോണി. സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്ന് ധോണിക്ക് വ്യക്തമായി അറിയാം. മാത്രമല്ല, ഫീല്‍ഡ് എങ്ങനെ ക്രമീകരിക്കണമെന്നും മറ്റാരേക്കാളും ധോണിക്ക് ബോധ്യമുണ്ട്. മത്സരം ഫിനിഷ് ചെയ്യാനും ധോണി മിടുക്കന്‍. അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെങ്കില്‍ പോലും ധോണിയെ വിശ്വസിക്കാം.'' ഗംഭീര്‍ കൂട്ടിചേര്‍ത്തു. അതേസമയം, കൊൽക്കത്തക്കെതിരെ ചെന്നൈ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. സീസണിൽ കൊൽക്കത്തയുടെ ആദ്യ പരാജയമായിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈഡൻ കീഴടക്കി 'ഓറഞ്ച് ആർമി'; കൊൽക്കത്തയെ തകർത്തെറിഞ്ഞ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം
'7 വർഷം അവര്‍ക്കായി കളിച്ചിട്ടും അവനെ അവഗണിച്ചു', അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ തുറന്നടിച്ച് യുവരാജ്