സിക്സുകളുടെ പൂരം; നെതര്‍ലന്‍ഡിസിനെതിരെ സ്‌കോട്ടിഷ് താരം മുണ്‍സിക്ക് അതിവേഗ സെഞ്ചുറി

By Web TeamFirst Published Sep 17, 2019, 1:39 PM IST
Highlights

56 പന്തുകളില്‍ നിന്ന് റണ്‍സ്. അതും 14 സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ. നെതര്‍ലന്‍ഡ്‌സിനെതിരെ ടി20യില്‍ സ്‌കോട്ടിഷ് താരം ജോര്‍ജ് മുന്‍സിയുടെ അതിവേഗ സെഞ്ചുറി കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ഡുബ്ലിന്‍: 56 പന്തുകളില്‍ നിന്ന് റണ്‍സ്. അതും 14 സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ. നെതര്‍ലന്‍ഡ്‌സിനെതിരെ ടി20യില്‍ സ്‌കോട്ടിഷ് താരം ജോര്‍ജ് മുണ്‍സിയുടെ അതിവേഗ സെഞ്ചുറി കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സഹഓപ്പണര്‍ കെയ്ല്‍ കോര്‍ട്സറും (50 പന്തില്‍ 89) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് സ്‌കോട്ട്‌ലന്‍ഡ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്‌സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. സ്‌കോട്ട്‌ലന്‍ഡിന് 58 റണ്‍സിന്റെ ജയം.

41 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ടി20 ചരിത്രത്തില്‍ വേഗമേറിയ നാലാമത്തെ സെഞ്ചുറിയാണിത്. രണ്ട് സിക്‌സ് കൂടി നേടിയിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാന്റെ ഹസ്റത്തുള്ള സാസേയുടെ (16) റെക്കോഡിനൊപ്പമെത്തായിരുന്നു മുണ്‍സിക്ക്. 

ഇരുവരും പടുത്തുയര്‍ത്തിയ 200 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിച്ചു. ടി20യില്‍ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കൂട്ടിച്ചേര്‍ത്ത താരങ്ങളില്‍ മൂന്നാമതാണ് ഇരുവരും. 

236 റണ്‍സ് നേടിയിട്ടുള്ള ഹസ്രത്തുള്ള സാസേ- ഉസ്മാന്‍ ഗനി സഖ്യമാണ് ഒന്നാമത്. 2018 സിംബാബ്‌വെയ്‌ക്കെതിരെ 223 റണ്‍സ് നേടിയ ഓസീസ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച്- ഡാര്‍സി ഷോര്‍ട്ട് സഖ്യമാണ് രണ്ടാമത്.

click me!