മങ്കാദിംഗ് വിക്കറ്റ് ഒഴിവാക്കാന്‍ പുതിയ രീതി അവതരിപ്പിച്ച് ഗ്ലെന്‍ ഫില്പ്‌സ്- വൈറല്‍ വീഡിയോ കാണാം

By Web TeamFirst Published Oct 29, 2022, 8:02 PM IST
Highlights

മങ്കാദിംഗ് വിക്കറ്റുകള്‍ ഒഴിവാക്കാനായി പുതിയ രീതി അവതരിപ്പിച്ചിരിക്കുകയാണ് ഫിലിപ്‌സ്. അത്‌ലറ്റിക്‌സ് സ്പ്രിന്റ് ഇനത്തില്‍ താരങ്ങള്‍ ചെയ്യുന്നത് പോലെയാണ് നോണ്‍ സ്‌ട്രൈക്ക് ക്രീസില്‍ ഫിലിപ്‌സ് നിന്നിരുന്നത്.

സിഡ്‌നി: ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ സൂപ്പര്‍മാനാണ് ഗ്ലെന്‍ ഫിലിപ്‌സ്. ബാറ്ററായിട്ടാണ് ടീമുലുള്ളതെങ്കിലും ആവശ്യം വന്നാല്‍ വിക്കറ്റ് കീപ്പറും സ്പിന്നറായും ഫിലിപ്‌സിനെ ഉപയോഗിക്കാം. തകര്‍പ്പന്‍ ഫീല്‍ഡറും. ഇന്ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 64 പന്തില്‍ നേടിയ 104 റണ്‍സാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നാല് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫിലിപ്‌സിന്റെ ഇന്നിംഗ്‌സ്.

ഇപ്പോള്‍ മങ്കാദിംഗ് വിക്കറ്റുകള്‍ ഒഴിവാക്കാനായി പുതിയ രീതി അവതരിപ്പിച്ചിരിക്കുകയാണ് ഫിലിപ്‌സ്. അത്‌ലറ്റിക്‌സ് സ്പ്രിന്റ് ഇനത്തില്‍ താരങ്ങള്‍ ചെയ്യുന്നത് പോലെയാണ് നോണ്‍ സ്‌ട്രൈക്ക് ക്രീസില്‍ ഫിലിപ്‌സ് നിന്നിരുന്നത്. അവസാന മൂന്നാം പന്ത് നേരിടുന്നത് ലാഹിരു കുമാര. ശ്രീലങ്കന്‍ പേസര്‍ പന്തെറിയാന്‍ ഒടിയടുക്കുന്നതിനിടെ താരം ക്രീസില്‍ ഒരുകാല് മുട്ടുകുത്തിവച്ച് ഓടാന്‍ തയ്യാറായിരിക്കുകയായിരുന്നു. വീഡിയോ കാണാം....

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഫിലിപ്‌സിന്റെ ഇന്നിംഗ്‌സ് കരുത്തില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 65 റണ്‍സിന്റെ ജയാണ് ന്യൂസിലന്‍ഡ് നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് 167 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ലങ്ക 19.2 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ശ്രീലങ്കയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ കിവീസിന് അഞ്ച് പോയിന്റായി. രണ്ട് തോല്‍വിയും ഒരു ജയവുമുള്ള ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റാണുള്ളത്. തോല്‍വിയോടെ ലങ്കയുടെ സെമി പ്രതീക്ഷകളും തുലാസിലായി.

വിജയലക്ഷ്യത്തിലേക്ക് കളിച്ച ലങ്ക 3.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ എട്ട് എന്ന പരിതാപകരമായ നിലയിലായിരുുന്നു. പതും നിസ്സങ്ക (0), കുശാല്‍ മെന്‍ഡിസ് (4), ധനഞ്ജയ ഡി സില്‍വ (0), ചരിത് അസലങ്ക (4), ചാമിക കരുണാര്‌നെ (3) എന്നിവരാണ് മടങ്ങിയിരുന്നത്. ഒന്നാം ഓവറില്‍ തന്നെ നിസ്സങ്കയെ വിക്കറ്റിന് മുന്നില്‍ കടുക്കി ടിം സൗത്തിയാണ് തകര്‍ച്ചയ്ക്ക് തുടമിട്ടത്. തൊട്ടടുത്ത ഓവറില്‍ ബോള്‍ട്ട് വിക്കറ്റുകളും നേടി. കുശാലിനെ വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വെയുടെ കൈകളിലെത്തിച്ച ബോള്‍ട്ട് ധനഞ്ജയയെ ബൗള്‍ഡാക്കി. ഏഴാം ഓവറില്‍ ചാമിക കരുണാരത്‌നെയും (3) വീണതോടെ അഞ്ചിന് 24 എന്ന നിലയിലായി ലങ്ക. പിന്നാലെ തോല്‍വിയിലേക്ക് വീണു.

click me!